Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയെ അമ്പരപ്പിച്ച തന്ത്രപ്രധാനമായ പാതകൾ; ഇന്ത്യയുടെ മുന്നേറ്റങ്ങൾ സൃഷ്ടിച്ച അസൂയയും അവിശ്വസനീയതയും ചൈനയുടെ നില തെറ്റിക്കുന്നു

by Brave India Desk
May 30, 2020, 03:19 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങളാണ് അതിർത്തിയിലെ ചൈനയുടെ നില തെറ്റിച്ചതെന്ന് സൂചന. ദുബ്രക്ക്- ദൗലത് ബാഗ് റോഡും സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലവും സബ് സെക്ടര്‍ നോര്‍ത്തിലെ രണ്ട് പാതകളും ചൈനയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. ഇതിൽ അസൂയപൂണ്ടാണ് ചൈന അതിർത്തിയിൽ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നാണ് വിവരം.

Stories you may like

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

ദുബ്രുക്കിൽ നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചത് ചൈനയെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരുന്നതാണ്. ഇവിടെ ചൈനയുടെ റോഡ് നിര്‍മാണങ്ങളുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ, നിര്‍ണായകമായ പാത നിര്‍മിച്ചത് ചൈനക്ക് കനത്ത തിരിച്ചടിയായിരുന്നു.

കൂടാതെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലം ഉദ്ഘാടനം ചെയ്തതും ചൈനയ്ക്ക് രസിച്ചിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തില്‍ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണ് ഇവിടെ ഇന്ത്യ നിർമ്മിച്ചിരിക്കുന്നത്. ചൈനീസ് അധികൃതര്‍ ഏറെ നിരാശയോടെയാണ് ഈ നിർമ്മാണവും നോക്കിക്കാണുന്നത്. ലഡാക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിയന്ത്രണരേഖയില്‍നിന്ന് അധികം ദൂരത്തല്ലാത്ത ഷയോക്ക് നദിക്കു സമാന്തരമായാണ് ഈ പാത കടന്നു പോകുന്നത്.

ഗാൽവൻ നദീ തീരത്തും സമാനമായി ഇന്ത്യ റോഡ് നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് നേരിട്ട് അക്‌സായ് ചിനിലേക്കു കടക്കാന്‍ പറ്റുന്നത് സബ് സെക്ടര്‍ നോര്‍ത്ത് മേഖലയിലൂടെയാണ്. ഇവിടെയും ഇന്ത്യ രണ്ട് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഷയോക് നദിക്കു സമാന്തരമായി ദര്‍ബുക്കില്‍നിന്ന് മുര്‍ഖോയിലേക്കു നിര്‍മിച്ചിരിക്കുന്ന റോഡ് അതിനിര്‍ണായകമാണ്. പുതുതായി നിര്‍മിച്ച റോഡില്‍നിന്ന് നിയന്ത്രണരേഖയിലേക്കു ഇടറോഡ് നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈനയുടെ കുതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു.

ഇന്ത്യ കൊറോണ പ്രതിരോധത്തിനുള്ള തീവ്രശ്രമം നടത്തുന്നതിനിടെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങൾ ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മേയ് 5,6 തീയതികളില്‍ പാന്‍ഗോങ് തടാകത്തിനു സമീപം ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നിരുന്നു. ഏത് സാഹചര്യവും നേരിടാൻ സന്നദ്ധമായി ഇന്ത്യൻ സൈന്യം മേഖലയിൽ മുൻപെങ്ങും ഇല്ലാത്ത വിധം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 1962ലെ ഇന്ത്യയല്ല പുതിയ ഇന്ത്യയെന്ന ഉത്തമ ബോധ്യം ചൈനക്കും ഉള്ളതു കൊണ്ടാണ് പ്രകോപനങ്ങൾ അതിരുവിടാത്തതെന്നും വ്യക്തമാണ്.

Tags: chinaindia
Share81TweetSendShare

Latest stories from this section

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

മാസം 2 ലക്ഷം ശമ്പളം; എഴുത്ത് പരീക്ഷയില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ഭാരതത്തെ പഴിചാരി സ്വന്തം പരാജയം ഒളിക്കാൻ പാകിസ്താൻ; പി.ഒ.കെയിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇന്ത്യയെന്ന് വ്യാജ ആരോപണം!

Discussion about this post

Latest News

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

മാസം 2 ലക്ഷം ശമ്പളം; എഴുത്ത് പരീക്ഷയില്ല; ഇന്ത്യൻ റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇനി മിനിറ്റുകൾക്കകം തത്കാൽ ടിക്കറ്റ് കൈയ്യിലിരിക്കും; തകർപ്പൻ മാറ്റങ്ങളുമായി ഐആർസിടിസി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies