മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 91 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 2, 416 ആയി ഉയർന്നു. ഇതിൽ 1,421 പേർ ഇപ്പോഴും സംസ്ഥാനത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 26 പോലീസ് ഉദ്യോഗസ്ഥരാണ് രോഗം ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്.
മഹാരാഷ്ട്രയിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിലുള്ളത് 34,800 പേരാണ്.ഇന്ത്യയിൽ ഇന്നുമാത്രം 8,380 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികമാളുകൾക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.
Discussion about this post