ഫ്ളോറിഡ: സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. കഴിഞ്ഞ ദിവസം ആണ് വിക്ഷേപിച്ചത്.
ഇന്നലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റും അതിന്റെ നെറുകയില്‍ രണ്ട് സഞ്ചാരികള്‍ കയറിയ ക്രൂ ഡ്രാഗണ്‍ എന്ന പേടകവും. പത്തൊന്‍പത് മണിക്കൂറിന് ശേഷം ഇന്ത്യന്‍ സമയം ഇന്നലെ സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ദൗത്യം വിജയകരമെന്ന് സ്പേസ് എക്സ് ട്വിറ്ററിൽ കുറിച്ചു.
2011-ല്‍ സ്പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്നും അമേരിക്കന്‍ ഗവേഷകരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്. പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ഗവേഷകര്‍ രണ്ട് പേരും നിലയത്തിനകത്തേക്ക് പ്രവേശിക്കും. അവിടെയുള്ള ഗവേഷകരുമായി സമയം ചിലവിട്ട ശേഷം ഇരുവരും തിരികെ പുറപ്പെടും.
Docking confirmed – Crew Dragon has arrived at the @space_station! pic.twitter.com/KiKBpZ8R2H
— SpaceX (@SpaceX) May 31, 2020
Discussion about this post