പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഖാൻ ചികിത്സയിലായിരുന്നു.42 വയസായിരുന്നു.
വാജിദിന്റെയും സഹോദരനായ സാജിദിന്റെയും കൂട്ടുകെട്ട് മുംബൈ സംഗീതലോകത്ത് പ്രശസ്തമാണ്.നടൻ സൽമാൻഖാന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് വാജിദ് ഖാൻ.1998-ൽ സൽമാൻ ഖാൻ നായകനായി അഭിനയിച്ച പ്യാർ കിയ തോ ഡർനാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദിന്റെ ബോളിവുഡ് രംഗപ്രവേശം.ഹലോ ബ്രദർ,ചോരി ചോരി, വാണ്ടഡ്, മുജ്‌സേ ശാദി കരോഗി, ദബാങ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സൽമാൻ ഖാനോടൊപ്പം സാജിദ്-വാജിദ് കൂട്ടുകെട്ട് ഹിറ്റുകൾ തീർത്തത്.
Discussion about this post