ബാഗ്ദാദ്: ഐസിസിന്റെ തടവില്‍ ബന്ദിയായി കഴിഞ്ഞിരുന്ന രണ്ടാമത്തെ ജാപ്പനീസ് പൗരനെയും ഭീകരര്‍ തലയറുത്ത് കൊന്നു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെ ആണ് കൊലപെടുത്തിയത്. പത്രപ്രവര്‍ത്തകനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്പുറത്ത് വിട്ടു.
സൈനിക കരാറുകാരനായ ജപ്പാനീസ് പൗരന് ഹരുന യുകാവയെ കൊലപെടുത്തി ഒരാഴ്ച പിന്നിടും മുമ്പാണ് രണ്ടാമത്തെ ബന്ദിയെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ക്രൂരമായി കൊലപെടുത്തിയത്.
ഒക്ടോബറില്‍ സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനായി ആയിരുന്നു കെന്‍ജി കോട്ടോ സിറിയയിലെത്തിയത്. ഇവിടെ വെച്ച് ഭീകരര്‍ കോട്ടോയെ തട്ടികൊണ്ട് പോയി ബന്ദിയാക്കുകയായിരുന്നു .കോട്ടെയെ മോചിപ്പിക്കാന്‍ ജോര്‍ദ്ദാനുമായി ചേര്‍ന്ന് ജപ്പാന് ചര്‍ച്ച നടത്തുന്നതിടെയാണ് കൊലപാതക വാര്‍ത്ത പുറത്ത് വന്നത്.
Discussion about this post