അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.’നിസർഗ’ എന്നാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. കാലത്ത് 11:30 ഓടെ രൂപംകൊള്ളുന്ന കാറ്റിന് 85 കിലോമീറ്റർ വേഗത ഉണ്ടാകും.രാത്രിയോടെ നിസ്സർഗ തീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്ന് അധികൃതർ അറിയിച്ചു.ബുധനാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയിലെ റായ്ഗഡ് മേഖലയിലുള്ള ഹരിഹരേശ്വറിനും ദാമനും ഇടയിലൂടെ കരയിൽ ആഞ്ഞടിക്കും.120 കിലോമീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക.
തീരപ്രദേശങ്ങളെല്ലാം ബാധിക്കപ്പെടുമെന്നതിനാൽ കേരള-കർണാടക ലക്ഷദ്വീപ് ഗോവ തീരങ്ങളിൽ മീൻപിടുത്തം കർശനമായി നിരോധിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത് എന്നതിനാൽ കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Discussion about this post