ഡൽഹി : കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശിയായ ബിസ്മി സഖറിയയാണ് മരിച്ചത്.22 വയസ്സായിരുന്നു.ഗുരുഗ്രാമിലെ മേധാന്ത മെഡിസിറ്റിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ബിസ്മി.
കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന ബിസ്മിയ്ക്ക് മെയ് 28നാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇതിനു പിന്നാലെ ബിസ്മി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇത്രയും ദിവസം വേണ്ടി ലേറ്റ് സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്









