വീഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കിൽ ലൈംഗിക അതിപ്രസരമുള്ള ദൃശ്യങ്ങൾ വ്യാപകമാകുന്നുണ്ടെന്ന് ഒഡീഷ ഹൈക്കോടതി.ബാലപീഡനങ്ങൾക്കും ലൈംഗിക കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നതിനാൽ ഈ പ്രവണത നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു.
ഭാര്യയും കാമുകനുമായുള്ള സ്വകാര്യ വീഡിയോകൾ ടിക്ടോക്കിൽ കാമുകൻ പങ്കുവെച്ചതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കൗമാരക്കാർക്കിടയിലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post