സാൻഫ്രാൻസിസ്കോ : ആഫ്രോ-അമേരിക്കനായ ജോർജ് ഫ്ലോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹുരാഷ്ട്ര കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ.പ്രധാനമായും ആഫ്രോ-അമേരിക്കൻ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കാണ് ഇവർ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ സിഇഒ ആയ സത്യാ നാദെല്ലയും,ആപ്പിളിന്റെ സിഇഒ ആയ ടിം കുക്കും, ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയുമാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. ലോകം മുഴുവനും ഒട്ടേറെ കറുത്ത വർഗക്കാരാണ് വലിയ സാങ്കേതിക കമ്പനികളിൽ ജീവനക്കാരായുള്ളത്.അവരോടുള്ള സംരക്ഷണവും കരുതലുമാണ് ഈ പിന്തുണ വഴി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ ആഫ്രിക്കൻ വംശജനായ ഫ്ലോയിഡിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായതോടെ അമേരിക്കയിലാകമാനം വൻ കലാപങ്ങളാണ് പൊട്ടിപുറപ്പെട്ടിട്ടുള്ളത്.ഫ്ലോയിഡിന്റെ മരണത്തോടുള്ള പ്രതിഷേധമെന്നോണം അമേരിക്കയിലെ ഗൂഗിളിന്റെയും യൂട്യുബിന്റെയും ഹോം പേജുകളിൽ കറുത്ത റിബ്ബൺ പ്രത്യക്ഷപ്പെട്ടിരുന്നു
Discussion about this post