ബലൂച് : പാകിസ്ഥാന്‍ സേനയുടെ പിന്തുണയുള്ള ക്രിമിനല്‍ സംഘം നാല് വയസ്സുള്ള ബാലൂചി ബാലികയ്ക്കും അമ്മയ്ക്കും നേരെ നടത്തിയ വെടിവെയ്പ്പില്‍ പ്രതിഷേധം ശക്തം. ടാര്‍ബാറ്റ് നഗരത്തില്‍ വെച്ചാണ് ക്രിമിനലുകള്‍ നാല് വയസ്സുള്ള ബ്രംഷ് എന്ന പെണ്‍കുഞ്ഞിനേയും, അമ്മയെയും വെടി വെച്ചത്. വിവിധ രാജ്യങ്ങളിലെ ബലൂച് ജനത #JusticeForBramsh എന്ന ഹാഷ് ടാഗ് വഴി പ്രതികരണങ്ങള്‍ അറിയിക്കുകയാണ്.
മെയ് 31 ന് പുലര്‍ച്ചെ ചില കുറ്റവാളികള്‍ ഡാനൂക് പ്രദേശത്തെ മാലിക് നാസ് എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വെടി വെയ്പ് നടത്തുകയായിരുന്നു. നാസ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും, മകള്‍ ബ്രാംഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടി വെയ്‌പിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങള്‍ കുറ്റവാളികളില്‍ ഒരാളായ അല്‍ത്താഫ് മസാറിനെ പിടികൂടി. പ്രദേശത്തെ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ള ആളാണ് താനെന്നു അല്‍ത്താഫ് വെളിപ്പെടുത്തി.
ബലൂചിസ്ഥാന്‍ ജനതയെ കൊന്നൊടുക്കാന്‍ പാകിസ്ഥാന്‍ ആര്‍മിയും, ഐഎസ്ഐ യും ആണ് ഈ കൊലയാളി സംഘങ്ങളെ പരിപാലിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 45000 ത്തോളം ബലൂച് പൗരന്മാരെ കാണാതാവുകയും, 8000 ത്തിലധികം പൗരന്മാര്‍ നിയമവിരുദ്ധമായി കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സായുധ സംഘട്ടനങ്ങളും, സൈനീക വേട്ടകളും കാരണം ആയിരക്കണക്കിന് ആളുകള്‍ പ്രദേശത്തു നിന്നും പലായനം ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും, വിദ്യാര്‍ത്ഥികളെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും തെരഞ്ഞു പിടിച്ച് ഉത്മൂലനം ചെയ്യുകയാണ് പാകിസ്ഥാന്‍ സേനയും, കൊലയാളി സംഘങ്ങളും.
Discussion about this post