കൊല്ലം: യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗര്‍ – 51-ല്‍ ഉദയ്കിരണ്‍ ( 25 ) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തില്‍ നാലംഗ ഗുണ്ടാസംഘമാണ് അക്രമണം നടത്തിയത്.
കുത്തേറ്റ ഉദയ്കിരണിനെ ആദ്യം നായേഴ്സിലും മെഡിസിറ്റിയിലും പ്രവേശിപ്പിച്ചുവെങ്കിലും നെഞ്ചിലേറ്റ കുത്ത് ആഴത്തിലുള്ളതായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post