തിരുവനന്തപുരം: അബുദാബിയില്‍ മാസങ്ങളായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികളടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലെന്ന് ദുബായില്‍ മലയാളികളെ ഞെട്ടിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘവും സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും അറസ്റ്റില്‍. വ്യാജ വാര്‍ത്തയെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യുസ് ദുബായ് ക്യാമറാമാനും സിപി എം അനുകൂല പ്രവാസി സംഘടനയായ ശക്തി തിയേറ്റേഴ്സ് ഭാരവാഹികളും ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.
ശക്തി തീയറ്റേഴ്സ് മീഡിയ സെക്രട്ടറി ജസ്റ്റില് തോമസ്, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് അന്‍സാരി, ഏഷ്യാനെറ് ന്യുസ് ക്യാമറാമാന് സുജിത്ത് സുന്ദരേശന്, ഏഷ്യാനെറ് ന്യുസിലെ പ്രസാദ്, ടി വി യില്‍ പ്രതികരിച്ച തൊഴിലാളി എന്നിവരാണ് അറസ്റ്റിലായത്. ശക്തി ഭാരവാഹികള്‍ ഒരാഴ്ച മുന്‍പ് അറസ്റ്റിലായപ്പോള്‍ ഇന്നലെ അര്‍ദ്ധരാത്രിയിലാണ് എഷ്യാനെറ്റ് സംഘം ദുബായിലെ ഫ്ളാറ്റില്‍ വെച്ച് അറസ്റ്റിലായത്. ദുബായ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ അബുദാബി പൊലീസിനു നാളെ കൈമാറും.
വിസിറ്റിങ് വിസയില്‍ യുഎയില്‍ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തയാണ് വിവാദമായത്. സ്ഥിരമായി കടലില്‍ പോകുന്ന മീന്‍ പിടുത്ത തൊഴിലാളികള്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്നതാണ് ശക്തി തിയറ്റേഴ്സ് വ്യാജവാര്‍ത്തയാക്കി പ്രചരിപ്പിച്ചത്.
Discussion about this post