ഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബിസിനസുകാര്‍, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റ് മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എന്‍ജിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ശാഖകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ രാജ്യത്തേക്ക് വരാം. ഐ ടി സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഡിസൈന്‍ യൂണിറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കും ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Discussion about this post