ഡൽഹി: രാജ്യത്തെ 66 ശതമാനം ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുമ്പോൾ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നത് കേവലം 0.58 ശതമാനം പേർ മാത്രമെന്ന് റിപ്പോർട്ട്. ഇയാൻസ്- സീ വോട്ടർ സർവേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.
ഭൂരിപക്ഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നരേന്ദ്ര മോദിയുടെ ജനപിന്തുണയുടെ ഏഴയലത്തെത്താൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടില്ല. രാഹുൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച തമിഴ്നാട്ടിൽ പോലും അദ്ദേഹത്തിന്റെ ജനപിന്തുണ 36.12 ശതമാനം മാത്രമാണ്. രാഹുലിന്റ് മണ്ഡലമായ വയനാട് ഉൾപ്പെടുന്ന കേരളത്തിൽ പോലും അദ്ദേഹത്തിന്റെ പ്രകടനം 26.11 ശതമാനത്തിൽ ഒതുങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.
തമിഴ്നാടും കേരളവും കഴിഞ്ഞാൽ രാഹുൽ പിടിച്ചു നിൽക്കുന്നത് ആസ്സാമിലാണ്. രാജ്യത്ത് ആറ് സംസ്ഥാനങ്ങളിൽ മാത്രമാണ് ജനപിന്തുണയിൽ രണ്ടക്കം കടക്കാനെങ്കിലും രാഹുൽ ഗാന്ധിക്ക് സാധിച്ചിരിക്കുന്നത്. മറ്റെല്ലായിടങ്ങളിലും വളരെ ദയനീയമാണ് രാഹുലിന്റെ പ്രകടനം.
ഛത്തീസ്ഗഢിൽ 5.41 ശതമാനം, രാജസ്ഥാനിൽ 1.49 ശതമാനം എന്നിങ്ങനെയാണ് രാഹുലിന്റെ പ്രകടനം. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും മഹാരാഷ്ട്രയിലും രാഹുൽ ഗാന്ധിയുടെ ജനപിന്തുണ നെഗറ്റീവാണ്. പഞ്ചാബിൽ -15, മഹാരാഷ്ട്രയിൽ -11.8 എന്നിങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ നെറ്റ് പ്രകടനം. രാഹുൽ ഗാന്ധി ഏറ്റവും ദയനീയമായ പ്രകടം കാഴ്ചവെച്ചിരിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. -22.34 എന്നതാണ് അവിടത്തെ രാഹുൽ ഗാന്ധിയുടെ പിന്തുണ. അടുത്തിടെ കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെട്ട മദ്ധ്യപ്രദേശിലെ രാഹുൽ ഗാന്ധിയുടെ പിന്തുണ -2.41 ആണെന്നും ഇയാൻസ്- സീ വോട്ടർ സർവ്വേ വ്യക്തമാക്കുന്നു.












Discussion about this post