ലോകത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നു.ആഗോള കോവിഡ് രോഗബാധിതരുടെ എണ്ണം 65 ലക്ഷത്തിലധികമായി.3,87,900 പേർ ഇതിനോടകം രോഗബാധ മൂലം മരണമടഞ്ഞു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്.ഏതാണ്ട് 4,925 മരണം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിൽ മാത്രം ഒരു ദിവസത്തിനിടെ 20,322 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 ലക്ഷത്തിലധികം രോഗികളുള്ള യു.എസ് ആണ് രോഗബാധയിൽ ഒന്നാമത്. ഒരു ലക്ഷത്തി പതിനായിരത്തോളം പേർ ഇവിടെ മരണമടഞ്ഞു കഴിഞ്ഞു.രോഗബാധയിൽ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്.
Discussion about this post