ഡിവൈഎസ്പി ആയിരുന്ന എം.ജെ സോജനെ എസ്പിയായി ഉദ്യോഗക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. വാളയാര്‍ പീഡന കേസിലെ പ്രതികളുടെ സുരക്ഷ ഉറപ്പാക്കിയ ഡിവൈഎസ്പി എംജെ സോജനെ എസ്പിയായി പ്രമോട്ട് ചെയ്തുവെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എറണാകുളം ക്രൈം ബ്രാഞ്ചിലാണ് സോജന്റെ നിയമനം.
‘അര്‍ഹതയ്ക്കുളള അംഗീകാരം. അധികം താമസിയാതെ സോജന് സാറിന് ഐപിഎസ് കണ്‍ഫെര്‍ ചെയ്യും, വിശിഷ്ട സേവനത്തിനുളള മെഡലും ലഭിക്കും.’- എന്നിങ്ങനെയാണ് പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
വാളയാര്‍ പീഡന കൊലപാതക കേസുകള്‍ അന്വേഷിച്ചു പ്രതികളുടെ സുരക്ഷ ഉറപ്പാക്കിയ ഡിവൈഎസ്പി എംജെ സോജനെ എസ്പിയായി പ്രമോട്ട് ചെയ്തു, എറണാകുളം ക്രൈം ബ്രാഞ്ചില്‍ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
അര്‍ഹതയ്ക്കുളള അംഗീകാരം.
അധികം താമസിയാതെ സോജന് സാറിന് ഐപിഎസ് കണ്‍ഫെര്‍ ചെയ്യും, വിശിഷ്ട സേവനത്തിനുളള മെഡലും ലഭിക്കും.
Discussion about this post