പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കഴിഞ്ഞ ദിവസം കേരളത്തില് ഗര്‍ഭിണിയായ ഒരു ആനക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൈനാപ്പിള്‍ നല്കി കൊലപ്പെട്ട രീതിയില് കാണപ്പെട്ടു എന്ന വാര്‍ത്ത വന്നല്ലോ. ഇതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില് പരക്കെ കേരളത്തിലെ ഈ ക്രൂര പ്രവര്‍ത്തിയില് വലിയ പ്രതിഷേധങ്ങളുണ്ടായ്. ഇത്രയും വലിയ പ്രതിഷേധങ്ങള് ഉണ്ടാകുവാനും, എല്ലാ സംസ്ഥാനങ്ങളും കേരളത്തെ പൊതുവില് വെറുക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളുടെ മന:ശാസ്ത്ര വശം. (എന്റെ വ്യക്തി പരമായ അഭിപ്രായമാണേ.)
1)ഗോവ, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങള് കേരളത്തെ വെറുക്കുന്നു…കാരണം….കൊറോണാ വൈറസ് ബന്ധപ്പെട്ട് BBC യില് interview കൊടുത്തപ്പോള്‍ എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഗോവയെ വളരെ മോശമായ് ചിത്രീകരിച്ചു. അവിടെ മര്യാദക്ക് ആശുപത്രി ഇല്ല എന്നും , ആളുകള് കേരളത്തില് വന്ന് മരിക്കുന്നു എന്നും പറഞ്ഞു. (നാക്ക് പിഴയാണ്. പക്ഷേ , അവരങ്ങനെ കരുതില്ല). ഇത്രയും വിദേശികള് വന്നു പോകുന്ന ഗോവയില് ഇതുവരെ വെറും 100 കൊറോണാ രോഗികളെ ഉള്ളു എന്നതാണ് സത്യം. പോണ്ടിച്ചേരിക്കാരെ കേരളത്തില്‍ വന്ന് മരിച്ചാലും തങ്ങളുടെ ലിസ്റ്റില് പെടുത്തില്ല എന്നു പറഞ്ഞപ്പോ പോണ്ടിച്ചേരി നമ്മുക്ക് എതിരായ്.
2) ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ കേരളത്തെ വെറുക്കുന്നു. കാരണം… അവിടെ ഏതെങ്കിലും സ്ത്രീ പീഡിപ്പിക്കപ്പെട്ടാല് നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ ഉടനെ അയ്യോ ഫാസിസം, അസഹിഷ്ണുത എന്നും പറഞ്ഞ് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. UP മുഖ്യനും പ്രധാനമന്ത്രിയും ഒക്കെ രാജി വെക്കണം എന്നും പറഞ്ഞ് ബഹളം വെക്കുന്നു. ഉത്തര്‍പ്രദേശില് ഒരു ഭാര്യ ഭര്‍ത്താവിനെ തല്ലിയാല് പോലും കേരളത്തിലെ ചാനലുകളില് വലിയ ചര്‍ച്ചയാകുന്നു. (ഇതേ കേരളത്തിലെ വാളയാറില് 2 കുട്ടികള് പീഡനത്തിന് ഇരയായ് മരിച്ച് ,പ്രതികളെ പിടിച്ചില്ലെങ്കിലും കേരളത്തില് ഒരു ചര്‍ച്ചയും നടത്തുന്നില്ല)
3) കര്‍ണ്ണാടകയിലെ ജനങ്ങള്‍ കേരളത്തെ വെറുക്കുന്നു…കാരണം. …അവരുടെ മുഖ്യമന്ത്രിയെ കേരളത്തില്‍ ആക്രമിക്കുവാന്‍ ശ്രമിച്ചു. കൊറോണാ കാലത്ത് സംസ്ഥാന അതിര്‍ത്തി അടച്ചതിന് എതിരെ കേരളം കേസിന് പോയ്. (കാസര്‍കോഡ് നിലവാരമുള്ള ആശുപത്രികള് ഇല്ലാത്തതിനാല് അവിടുത്ത ജനങ്ങള് മുഴുവന്‍ മികച്ച നിലവാരമുള്ള കര്‍ണ്ണാടകയിലെ ആശുപത്രികളില്‍് ആണത്രേ ചെല്ലുന്നത്. കൊറോണാ കാലത്ത് കാസര്‍ഗോഡ് രോഗികള് ബുദ്ധിമുട്ടിയതാണ് പരാതി കൊടുക്കുവാന്‍ കേരളത്തെ പ്രേരിപ്പിച്ചത്). ഇതോടെ കര്‍ണ്ണാടക എതിരായ്. എന്നാല് ആ പരാതി കൊടുത്തതിന് പകരം രോഗികളെ കണ്ണൂരോ , കോഴിക്കോടൊ നിലവാരമുള്ള ആശുപത്രിയില് കൊണ്ടു വന്ന് പ്രശ്‌നം പരിഹരിക്കാമായിരുന്നു.
4)ഇന്ത്യയിലെ വിദ്യഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു…കാരണം….അട്ടപ്പാടിയില് മധുവിനെ കൊലപ്പെടുത്തിയതും, TP യെ 51 വെട്ടി കൊലപ്പെടുത്തിയതും, മാഷിന്റെ കൈവെട്ടും, മറ്റു നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ കേരളത്തിന്റെ ഇമേജ് കുറേ പോയ്.
5) കുറച്ച് മാസങ്ങള്‍ക്കു മുമ്പ് അഫ്ഗാനിസ്ഥാനില് ആയിരത്തോളം IS ഭീകരര്‍ കീഴടങ്ങിയല്ലോ. അതില് 900 പേരും ഇന്ത്യക്കാര്‍ ആയിരുന്നും . അതും പക്കാ മലയാളികള്‍. തീവ്രവാദവുമായ് ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത Bangladesh ഭീകരര്‍ കേരളത്തില് എത്രയോ വ4ഷങ്ങളില് അതിഥി തൊഴിലാളി ആയിരുന്നത്രേ. കേരളത്തിലെ സാംസ്‌കാരിക നായകര്‍ തീവ്രവാദികളെ എവിടെ അറസ്റ്റ് ചെയ്താലും പ്രശ്‌നം ഉണ്ടാക്കുന്നു. ഇതെല്ലാം മറ്റുള്ളവരുടെ മുമ്പില് കേരളത്തെ നോട്ടപ്പുള്ളി ആക്കി.
6) മറ്റു സംസ്ഥാനത്തെ പല രാജ്യസ്‌നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല…കാരണം….കാശ്മീര്‍ ഇന്ത്യയോട് കൂട്ടി ചേര്‍ത്തപ്പോള് പാക്കിസ്ഥാനോടൊപ്പം കേരളത്തിലും വമ്പന്‍ പ്രതിഷേധം ഉണ്ടായ്. ഇന്ത്യയില് ജീവിച്ച് പാക്കിസ്ഥാന് വേണ്ടി അലമുറ ഇടുന്ന ആളുകളെ കാണുമ്പോള് മറ്റു സംസ്ഥാനക്കാര്‍ക്ക് കേരളത്തോട് മൊത്തം പുച്ഛം തോന്നുന്നു. (ഈ വിഷയത്തില് കേരളം ഒഴികെ എല്ലാ സംസ്ഥാനത്തെ, എല്ലാ ജനങ്ങളും അഭിനന്ദിച്ചതാണ്. )
7) പാലാരിവട്ടം പാലം അഴിമതി, സോളാര്‍ വിഷയം, ബാര്‍ കോഴ, നിയമസഭയില്‍ അടിപിടി ആക്രമണങ്ങള്, പ്രളയ ഫണ്ട് തട്ടിപ്പ് അടക്കം എല്ലാ കേരളത്തിലെ അഴിമതി വിഷയങ്ങളുടേയും വാര്‍ത്ത മറ്റു സംസ്ഥാനങ്ങളിലും എത്തുന്നുണ്ട്. പക്ഷേ 99% വും പ്രതികള്‍ക്ക് ശിക്ഷ നല്കുന്നതായ് അവര്‍ കാണുന്നില്ല. കേരള സംസ്ഥാനത്ത് ഇന്നേവരെ ഒരേയൊരു പ്രമുഖനായ രാഷ്ട്രീയക്കാരെ മാത്രമേ ശിക്ഷ അനുഭവിച്ചിട്ടുള്ളു , (മറ്റ് എല്ലാ സംസ്ഥാനങ്ങളിലും അഴിമതിയില് പെട്ട മന്ത്രിമാരേയും , മുഖ്യമന്ത്രിമാരെ വരെ മതം, രാഷ്ട്രീയം നോക്കാതെ കേസ് അന്വേഷിച്ച് ശിക്ഷ വാങ്ങിച്ചിട്ട് കൊടുത്തിട്ടുണ്ട്.). ഇതും മറ്റു സംസ്ഥാനക്കാര്‍ക്ക് ഇടയില്‍ കേരളത്തിന്റെ ഇമേജ് പോക്കി.
8) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള് national level channels ഒരുപാട് കാണിച്ചിരുന്നു. അങ്ങനേയും കേരളത്തിന് ഇമേജ് നഷ്ടപ്പെട്ടു. (കഷ്ടപ്പെട്ട് സ്ത്രീ നവോത്ഥാനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്ത് ഇന്നേവരെ ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ല എന്നും പറഞ്ഞ് പലരും കളിയാക്കി.)
9) തീവ്രവാദതികളായ സദ്ദാം ഹുസൈന്‍, അജ്മല്‍ കസബ്, ബിന്‍ ലാദന്‍ എന്നിവര്‍ക്കായ് പലപ്പോഴും കേരളത്തില്‍ പലരും വാദിക്കുന്നു, കരയുന്നു. പലപ്പോഴും ഇന്ത്യയുടെ ശത്രുവായ ചൈനക്കായ് നില കൊള്ളുന്നത് ദേശസ്‌നേഹികള്‍ക്ക് വേദന ഉണ്ടാക്കി.
10) കേരളത്തിലെ ഒരു കളിക്കാരനെ ഇന്ത്യന്‍ ടീമില് എടുക്കാത്തതിന്റെ പേരില് ഇന്ത്യന്‍ ടീമിന് എതിരേയും ക്യാപ്റ്റന്‍ കോലി ജി ക്ക് എതിരേയും കേരളത്തിലെ ചിലര്‍ കൂക്കി വിളിച്ചതും മറ്റു സംസ്ഥാനക്കാ4ക്ക് നമ്മോട് ദേഷ്യത്തിന് കാരണമായ് .
11)രാഷ്ട്രീയവും, വ4ഗ്ഗീയതയും കളിച്ച് National Award തിരസ്‌കരിച്ച് കേരളത്തിലെ ചില ‘ മഹാത്മാ4’ Delhi വരെ പോയ് ഇന്ത്യയെ അപമാനിച്ച് തിരിച്ചു വന്നതും മറ്റു സംസ്ഥാനങ്ങളില് വ9 വാ4ത്തയായ്. (കേന്ദ്ര മന്ത്രിയുടെ രാഷ്ട്രീയം നോക്കി അവരില് നിന്ന് അവാ4ഡ് വാങ്ങില്ല എന്ന് പറഞ്ഞവ4, ഏതെങ്കിലും മൂന്നാം കിട ചാനലുകാ4 കൊടുക്കുന്ന ഏത് അവാ4ഡും ഏത് നാലാം കിടക്കാരനില് നിന്നും ഇളിച്ച് വാങ്ങാറുണ്ട്. അതൊക്കെയാണ് ആ മഹാത്മാരുടെ നിലപാട്. )
അങ്ങനെ മറ്റു സംസ്ഥാനങ്ങളെ കഷ്ടപ്പെട്ട് കളിയാക്കി, അവരുടെ ചെറിയ തെറ്റുകളെ ഊതി വീര്‍പ്പിച്ച് ചര്‍ച്ച നടത്തിയത് അവര്‍ മനസ്സില് വെച്ചു. ഒരു അവസരം വന്നപ്പൊള്‍ ചെറുതായ് തിരിച്ചു തന്നു. ഇനിയും കൂടുതല്‍ അവസരങ്ങള്‍് മറ്റു സംസ്ഥാനക്കാര്‍ക്ക് കൊടുക്കാതെ നോക്കേണ്ടത് 100% സാക്ഷരരും, പ്രബുദ്ധയും, അപാര സഹിഷ്ണുത ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന, ഫാസിസം, വര്‍ഗ്ഗീയത എന്ന വാക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത മലയാളികള് ശ്രദ്ധിക്കുക.
സൂക്ഷിച്ചാല് ദു:ഖിക്കേണ്ടാ..
കൊടുത്താല് കൊല്ലത്തും കിട്ടും..
To give respect, to take respect..
പല ചാനലുകളിലും മലപ്പുറം എന്ന് തന്നെയാണ് ആദ്യം വാര്‍ത്ത വന്നത്… മാധ്യമങ്ങള്‍ക്കു വ്യാജ വാര്‍ത്ത കൊടുക്കാം.. അത് കണ്ടു മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചാല്‍ അവര്‍ ഉത്തരവാദികള്‍ അല്ല.. ഇതാണോ മാധ്യമ ധര്‍മ്മം. ?
(വാല്‍ കഷ്ണം….ഏത് ജില്ലയില് വെച്ച് മരിച്ചാലെന്താ ? ആനയുടെ മരണം കേരള സംസ്ഥാനത്തിന്റെ ലിസ്റ്റില്‍ ആയ് കഴിഞ്ഞു. ഇനി ഗോവയില്‍ നിന്നോ, പോണ്ടിച്ചേരിയില്‍ നിന്നോ വന്ന ‘അതിഥി ‘ ആനയാണെങ്കിലും അത് കേരളത്തിന്റെ തലയിലായ്.
പണ്ട് ക്യൂബയെപ്പറ്റി പറയാന്‍ പാടില്ലെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. . ഇപ്പോള്‍ മലപ്പുറത്തെ പറ്റി പറയാന്‍ പാടില്ല എന്നാണ് പറയുന്നത്. നടക്കട്ടെ..)
https://www.facebook.com/santhoshpandit/posts/3186710721383166












Discussion about this post