പാലക്കാട് : പാലക്കാട് അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണിനെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. മുഖ്യപ്രതികളായ തിരുവിഴാംകുന്ന് ഒതുക്കും പാറയിലെ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീം, മകൻ റിയാസുദീൻ എന്നിവർ ഒളിവിലാണ്.വനം വകുപ്പും പോലീസും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.സ്ഫോടകവസ്തുക്കൾ നിറച്ച് കെണിയൊരുക്കി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
കഴിഞ്ഞ മാസം 27 നാണ് ഭക്ഷണത്തിലൂടെ നൽകിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചെരിഞ്ഞത്.പൈനാപ്പിളിൽ പന്നിപ്പടക്കം വച്ചു നൽകിയെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്.എന്നാൽ,പൈനാപ്പിളിലല്ല തേങ്ങയിലാണ് സ്‌ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് വിൽസൺ അന്വേഷണ സംഘത്തോട് പറഞ്ഞു.സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.മുമ്പ് ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Discussion about this post