ഇസ്ലാമാബാദ്: കൊടുംഭീകരന് ദാവൂദ് ഇബ്രാഹിം കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വാര്‍ത്ത പുറത്തുവന്നതും ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ നിറയുകയാണ്.
ദാവൂദ് ഇബ്രഹിമിനും ഭാര്യ സുബീന സറീന് എന്ന മെഹ്ജാബീന് ഷെയ്ഖിനും കൊറോണ രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിലാണ് ഇവരെ ചികിത്സിക്കുന്നത്. പാക് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദാവൂദിന്റെ സ്റ്റാഫുകളോടും സുരക്ഷ ഉദ്യോഗസ്ഥരോടും ക്വാറൈന്റിനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു. പാക് ചാര സംഘടന ഐഎസ്ഐയുടെ അധ്യക്ഷന്‍ തന്നെയാണ് ദാവൂദും ഭാര്യയും സൈനിക ആശുപത്രിയില്‍ ഉണ്ടെന്ന് വ്യക്തമാക്കിയത്.
Discussion about this post