മുംബൈ: ഒരാഴ്ചക്കിടെ വിദേശ നാണ്യ ശേഖരത്തില്‍ രേഖപ്പെടുത്തിയത് 343 കോടി രൂപയുടെ റെക്കോഡ് വര്‍ധനവ്. മെയ് 29 ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യശേഖരം 343 കോടി ഡോളര്‍ വര്‍ധിച്ച് 493.48 ബില്യന്‍ യുഎസ് ഡോളറായി ഉയര്‍ന്നു. മെയ് 29ന് മുന്‍പുള്ള ആഴ്ചയും 300 കോടി ഡോളര്‍ വര്‍ധിച്ചിരുന്നതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോയും പൗണ്ടും ഡോളറും യെന്നും ഉള്‍പ്പെടെയുള്ള മൂല്യമാണിത്.
കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം രാജ്യം അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ വിദേശ നാണ്യ ശേഖരത്തിലെ വര്‍ധനവ് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post