ന്യൂഡൽഹി : ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായങ്ങൾ നൽകുന്ന അബ്ദുൾ ജബ്ബാർ ഷെയ്ക്കെന്ന 53 വയസ്സുകാരനെ ദേശീയ അന്വേഷണ ഏജൻസി മുംബൈയിൽ അറസ്റ്റ് ചെയ്തു.2019 ലെ വിശാഖപട്ടണം ചാരവൃത്തി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് അബ്ദുൾ ജബ്ബാറിനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.കേസിലെ പതിനഞ്ചാം പ്രതിയാണ് അബ്ദുൾ ജബ്ബാർ.
അബ്ദുൾ ജബ്ബാറിന്റെ ഭാര്യ ഷായ്സ്‌ത ക്വയ്സെർ ഉൾപ്പെടെ 14 പേരെ മുമ്പ് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.അബ്ദുൾ ജബ്ബാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡിജിറ്റൽ ഉപകരണങ്ങളും, ജബ്ബാർ കുറ്റവാളിയാണെന്ന് തെളിയിക്കുന്ന ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.2019, നവംബർ 16 ന് ആന്ധ്രാ പ്രദേശ് പോലീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്‌ത വിശാഖപട്ടണം ചാരക്കേസ് ഡിസംബർ 29 ന് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു.നാവിക സേനയിലെ താഴ്ന്ന റാങ്കിലുള്ള ചില ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ പെടുത്തിയ പാകിസ്ഥാനി ചാരന്മാരുമായി ബന്ധമുള്ളയാളാണ് അബ്ദുൽ ജബ്ബാർ.
Discussion about this post