Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

‘അര്‍ബന്‍ നക്‌സലുകളുടെ അപകടകരമായ ബന്ധങ്ങള്‍’: ഒരു അര്‍ബന്‍ നക്‌സലിന്റെ മകന്റെ ഞെട്ടിപ്പിക്കുന്ന കുറിപ്പ്

by Brave India Desk
Jun 8, 2020, 02:45 pm IST
in Article
Share on FacebookTweetWhatsAppTelegram

Dangerous Liaisons: When your Father is an Urban Naxal
രാകേഷ് കൃഷ്ണന്‍ സിംഹ
വിവര്‍ത്തനം ചെയ്തത്-ഉല്ലാസ് ചന്ദ്രന്‍

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് , എന്റെ അച്ഛന്‍ ജീവിതത്തില്‍ കമ്മൂണിസം മാത്രം മുറുകെ പിടിച്ച വ്യക്തി, എന്നെ തിരുവനന്തപുരം എ കെ ജി സെന്ററിലേക്ക് കൂട്ടിക്കൊണ്ടു പോയി. കമ്മ്യൂണിസ്റ്റുകാരുടെ പവിത്രമായ പുണ്യഗേഹം. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ യുദ്ധ ഭൂമി , മുതിര്‍ന്ന സഖാക്കള്‍ തങ്ങളുടെ എല്ലാ ദിന ചര്യകളും ചെയ്യുന്നത് ഇവിടെ ആണ് . അവരുടെ ജോലി സ്ഥലവും , തീറ്റയും , കിടപ്പും എല്ലാം ഇവിടെ തന്നെ . ഇതില്‍ കൂടുതല്‍ അവര്‍ ചെയ്യുന്നത് എന്താണെന്ന് ഇടയ്ക്കിടെ ചോദിച്ചാല്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിനെതിരെ അപവാദങ്ങള്‍ അല്ലെങ്കില്‍ വിദ്വേഷ പ്രചാരണം എന്നതും കൂടി ആണ്.

ഞാന്‍ എങ്ങനെ അവിടെ എത്തി എന്നറിയണമെങ്കില്‍, അല്ലെങ്കില്‍ എനിക്ക് അതിന്റെ ഉള്ളില്‍ പ്രവേശിക്കാന്‍ ഉള്ള അനുമതി കിട്ടി എന്നറിയണമെങ്കില്‍ എന്റെ അച്ഛനെ കുറിച്ചു പറയേണ്ടി വരും. പരമ്പരാഗത കമ്മ്യൂണിസ്‌റ് കുടുംബം, മാര്‍ക്‌സിസ്‌റ് പാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യുന്ന കുടുംബം. ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ നെഹ്‌റു കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടപ്പോള്‍, സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട് ഒളിവില്‍ താമസിച്ചത് എന്റെ വീട്ടിലാണ്.

Stories you may like

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

‘പെറ്റി ബൂര്‍ഷ്വാ’ കുടുംബത്തില്‍ ഒളിച്ചാല്‍ കമ്മ്യൂണിസ്റ്റുകാരെ പോലീസ് അവിടേക്ക് തേടി വരാനുള്ള സാധ്യത കുറവാണെന്നുള്ള നിഗമനമാണ് അതിനു കാരണം. ആ ബുദ്ധിപരമായ നീക്കം വിജയിച്ചു. ഇ എം എസിനെ ഒരിക്കലും പൊലീസിന് കണ്ടെത്താനായില്ല. ഇപ്പോള്‍ മനസ്സിലായിക്കാണും എന്റെ അച്ഛനും എ കെ ജി സെന്ററും തമ്മില്‍ ഉള്ള ബന്ധം. അത് അദ്ദേഹത്തിന് തറവാട് പോലെ ആയിരുന്നു.
അച്ഛന്‍ വളരെയധികം ആവേശത്തിലായിരുന്നു. എല്ലാ മുറികളിലും ഉള്ള പഴയ സഖാക്കന്മാരെ നേരിട്ട് കണ്ടു. പിന്നെ പുതിയ പോളിറ്റ് ബ്യുറോ മെമ്പര്‍മാര്‍ക്ക് സ്വയം പരിചയപ്പെടുത്തി.

ഒരു മുറിയില്‍ ചെന്നപ്പോള്‍ ഒരു പഴയ സഖാവ് അവിടെ ഇലക്ഷനുമായി ബന്ധപ്പെട്ട എന്തൊക്കെയോ പാക്ക് ചെയ്തു കൊണ്ടിരിക്കുക ആയിരുന്നു. (എല്ലാ സഖാക്കളും പറയുന്നത് പോലെ , പാര്‍ട്ടി ഇപ്പോഴും ഇലക്ഷന് സജ്ജമാണ്) . അച്ഛന്‍ ഒരു യുദ്ധ വീരനെ അഭിവാദ്യം ചെയ്യുന്നത് പോലെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ആ കണ്ണുകളിലെ തിളക്കമൊന്ന് വേറേ തന്നെയായിരുന്നു അത് ചെയ്യുമ്പോള്‍.

പരിചയപ്പെടലുകളുടെ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്നോടായി ചോദിച്ചു ‘ നിനക്ക് ഇദ്ദേഹത്തെ അറിയാമോ ?’. സ്വന്തം ചോദ്യത്തിന് അച്ഛന്‍ തന്നെ ഉത്തരം പറഞ്ഞു തുടങ്ങി. ഇത് കെ എന്‍ . 1980 ല്‍ ഇ എം എസിനെ ചൈന അതിര്‍ത്തി വരെ അനുഗമിച്ചതു ഇദ്ദേഹം ആണ്. അവിടെ നിന്നും ചൈനീസ് പട്ടാളം ഇ. എം എസിനെ ഹെലികോപ്റ്ററില്‍ ബെയ്ജിങ്ങിലേക്ക് കൊണ്ട് പോയി.

ഇത് കേട്ട കെ എന്‍ ഒരു നിര്‍വികാരമായ ചിരി ചിരിച്ചു. എളിമയും, അത് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ചെയ്തത് മാത്രമാണെന്നുമുള്ള ഒരു ഭാവവും ആ മുഖത്തുണ്ടായിരുന്നു. തന്റെ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന തിരിച്ചറിവൊ അല്ലെങ്കില്‍ അത് തെറ്റാണെന്നുള്ള അപമാന ബോധമോ അയാളുടെ മുഖത്തു ഉണ്ടായതായി എനിക്ക് തോന്നിയില്ല.

അപ്പോഴേക്കും സഖാവ് വി.എസ് അദ്ദേഹത്തിന്റെ ഭാര്യയുടെ കൂടെ അവിടെ എത്തി. അവരെ കണ്ടേ ഉടന്‍ കെ എന്‍ പറഞ്ഞു . ‘ വി. എസിനെ പറഞ്ഞയച്ച ശേഷം ഞാന്‍ വരാം . ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ ‘
താഴേക്ക് വി എസിന്റെ പിറകെ കെ എന്‍ നടന്നു. ‘ അയ്യോ ഞാന്‍ തലയണ മറന്നു പോയി ‘ വി.എസിന്റെ ഭാര്യ പറഞ്ഞു. ഉടന്‍ തന്നെ കെ എന്‍ ഓടിപ്പോയി തലയിണ എടുത്തു കൊണ്ട് വന്നു. പിന്നെ കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു. ഇതെല്ലാം എന്റെ അച്ഛന്‍ ജനലില്‍ കൂടെ കാണുന്നുണ്ടായിരുന്നു.

‘പണ്ട് , കെ എന്‍ ന്റെ സമുദായക്കാര്‍ നമ്പൂതിരിമാര്‍ക്ക് സഹായികള്‍ ആയിരുന്നു. ഇപ്പൊ അയാളുടെയുള്ളിലെ ആ വ്യക്തിത്വം അയാള്‍ അറിയാതെ തന്നെ പുറത്തു വരുന്നതാണ് .അതുകൊണ്ടാണ് തലയിണ എടുത്ത് ഇങ്ങനെ പിറകെ പോയത്.’

വേറെ ആരെങ്കിലുമാണ് ഇത് പറഞ്ഞതെങ്കില്‍ ഒരു ജാതിവെറിയന്റെ ജല്പനങ്ങള്‍ ആയി ഞാന്‍ പുച്ഛിച്ചു തള്ളുമായിരുന്നു. പക്ഷെ ഇത് വന്നത് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മനസ്സില്‍ നിന്നാണ് അവിടെ ജാതിക്കും , മതത്തിനും പ്രസക്തി ഉണ്ടാവില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.
ഇത് കമ്മ്യൂണിസമല്ല, ഇവരെ കമ്മ്യൂണിസ്റ്റ് ആയി വിശേഷിപ്പിക്കാനല്ല തോന്നുന്നത് . ഇവര്‍ക്ക് ചേരുക ‘അര്‍ബന്‍ നക്‌സല്‍’ എന്ന വിശേഷണം ആണ്. ഒരു രക്തരൂഷിതമായ വിപ്ലവത്തിനാണ് ഇവര്‍ കാത്തു നില്‍ക്കുന്നത് . ഇന്ത്യ എന്ന ജാനാധിപത്യത്തിന്റെ നേടും തൂണിനെ തകര്‍ത്ത് കമ്മ്യൂണിസത്തിന്റെ സ്വേച്ഛാധിപത്യത്തെ കൊണ്ട് വരാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നത്.

എന്റെ അച്ഛന്‍ ജീവിതം മുഴുവന്‍ സ്വപ്നം കണ്ടത് അതായിരിക്കുന്നു.

ടിക്കയറ്റിന്റെ വിപ്ലവം

1987 ഉത്തര്‍ പ്രദേശിലെ കര്‍ഷക നേതാവായിരുന്ന മഹീന്ദര്‍ സിംഗ് ടിക്കയിട് കരിമ്പിന് ഉയര്‍ന്ന വില വേണമെന്ന ആവശ്യം ഉന്നയിച്ചു പ്രക്ഷോഭം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ അതിനെതിരായിരുന്നു, അദ്ദേഹം തന്റെ സമരം ദില്ലിയിലേക്ക് മാറ്റി. അഞ്ചുലക്ഷത്തോളം കര്‍ഷകര്‍ പാര്‍ലമെന്റിനു നൂറു മീറ്റര്‍ അകലെയായി നിലയുറപ്പിച്ചു. മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായി .. എന്റെ അച്ഛന്‍ പെട്ടെന്ന് ഉറങ്ങിയെഴുന്നേറ്റു ബാല്കണിയിലേക്ക് ഓടിവന്നു ചോദിച്ചു ‘ വിപ്ലവം ആരംഭിച്ചോ? ‘
ഒരു കോമഡി ആയി മാത്രമായിട്ടാണ് എനിക്ക് തോന്നിയത്. അത് നടക്കുന്നതിന് ആയിരം കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുപക്ഷേ പന്ത്രണ്ടു കമ്യൂണിസ്റ്റുകള്‍ മാത്രമേ ഉണ്ടാകൂ. ഒരു വലിയ സ്ഥലത്തു നിന്ന് റഷ്യന്‍ വിപ്ലവം തുടങ്ങുന്നതു ഒന്ന് ആലോചിച്ചു നോക്കൂ. അച്ഛന്റെ ഈ മണ്ടത്തരത്തിന് തലയില്‍ കൈ വെച്ച് ചിരിക്കാന്‍ എനിക്ക് സാധിച്ചുള്ളൂ. അത് വെറും കര്‍ഷക പ്രതിഷേധം മാത്രമാണെന്ന് അദ്ദേഹത്തിന് പറഞ്ഞു കൊടുക്കേണ്ടി വന്നു. ഇന്ത്യ എന്ന രാജ്യത്തെ ഫ്യൂഡല്‍ വ്യവസ്ഥ ഒരു കമ്യൂണിസ്റ്റ് വിപ്ലവം വഴി മാറ്റിയെടുക്കാന്‍ അതിയായ ആഗ്രഹം ആ മുഖത്തുണ്ടാ!ായിരുന്നു. വിദൂരതയില്‍ മറയുന്ന ലോറികളിലെ ഹെഡ്‌ലൈറ്റുകളിലേക്ക് നോക്കി ‘ഇന്‍ക്വിലാബ് സിന്ദാബാദ് ‘ എന്ന വാക്കു കേള്‍ക്കുന്നുണ്ടോ എന്നദ്ദേഹം ചെവിയോര്‍ത്തു. കുറേക്കഴിഞ്ഞ് നിരാശയോടെ ‘കര്‍ഷകര്‍ ഉണര്‍ന്നാല്‍ ഈ രാജ്യം കത്തും ‘ എന്ന ആത്മ വിശ്വാസം ഉള്ള കമന്റുമടിച്ചു അദ്ദേഹം വീണ്ടും ഉറങ്ങാന്‍ പോയി.

ടിക്കയറ്റിന്റെ കീഴിലുള്ള കര്‍ഷകരുടെ ആവശ്യം അവരുടെ വിളകള്‍ക്ക് കൂടുതല്‍ പണം വേണം എന്നത് മാത്രമായിരുന്നു. ലോകത്തെല്ലാം കര്‍ഷകര്‍ക്ക് ആവശ്യം അതാണ്, അമേരിക്ക മുതല്‍ വടാക്കന്‍ കൊറിയ വരെ. ഇറക്കുമതി ചെയ്തിരുന്ന ഉത്പന്നങ്ങള്‍ അവരുടെ വരുമാനത്തെ നന്നായി ബാധിക്കുന്നു. അതിനെ നിര്‍ത്തിക്കുക എന്നത് കൂടെ ആയിരുന്നു അവരുടെ ആവശ്യം. ദേശാഭിമാനിയും ,കമ്മ്യൂണിസ്റ്റ് പുസ്തകങ്ങളും മാത്രം തലച്ചോറില്‍ നിറച്ച അച്ഛന് ഇന്ത്യയെ ശരിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല.

അച്ഛന്‍ ബെര്‍ലിനിലെ ഹംബോള്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് കഴിഞ്ഞയാള്‍ ആണ്. ഐന്‍സ്റ്റീന്‍ പഠിച്ച സ്ഥലം. പിന്നെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ PhD നേടിയിരുന്നു..

ചുവപ്പന്‍ വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്.
സിപിഎം റാലികള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍ അച്ഛന്‍ ഉള്‍പ്പുളകം കൊള്ളുന്നത് കാണാമായിരുന്നു. തന്റെ നെഞ്ചില്‍ കൈ വെച്ച് ‘ഡല്‍ഹി ഞങ്ങളുടെ ശക്തി ഇന്ന് കാണും’ എന്ന് അഭിമാനത്തോടെ അച്ഛന്‍ പറയും. കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടയില്‍ അച്ഛന്‍ പോളിറ് ബ്യുറോ മെമ്പര്‍ ഇ ബാലാന്ദനെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു.’നമുക്ക് ഡല്‍ഹി ചുവപ്പിക്കണം’ അച്ഛന്‍ അന്ന് ബാലാനന്ദനോട് പറഞ്ഞ വാക്കുകള്‍ ഇതാണ്.

വടക്കന്‍ കേരളത്തില്‍ എങ്ങനെയാണീ സിപിഎമ്മിന്റെ ഗുണ്ടകള്‍ ആര്‍ എസ് എസ് കേഡറുകളെ അമര്‍ച്ച ചെയ്തത് എന്ന് വിവരിക്കാന്‍ അദ്ദേഹത്തിന് ആവേശം ആയിരുന്നു, ഈ ചര്‍ച്ച എന്റെ കുടുംബത്തില്‍ നടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ ഹിന്ദുക്കളുടെ വംശീയ ഉന്മൂലനത്തെ തടഞ്ഞത് ആര്‍ എസ് എസ് ആണെന്ന് ഉള്ള ഒരു മറുഭാഗം വാദം വന്നു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ‘ ശരിയായിരിക്കാം , പക്ഷെ ആര്‍ എസ് എസ് മരുന്നായി ഉപയോഗിക്കാം , പക്ഷെ അത് ഭക്ഷണം ആക്കരുത്’.

കുടുംബ സംഗമങ്ങള്‍ നടക്കുമ്പോള്‍ റഷ്യന്‍ വിപ്ലവവും ഒക്ടോബര്‍ വിപ്ലവവും എല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുമായിരുന്നു. ഇന്ത്യയിലെ ‘കുലാക്കുകളെ’ (*റഷ്യയിലേയും ഉക്രൈനിലേയും കര്‍ഷകവിഭാഗം. കമ്യൂണിസ്റ്റുകാര്‍ ലക്ഷക്കണക്കിനു കൂലാക്കുകളേയാണ് കൊന്നൊടുക്കിയത്) കൊന്നൊടുക്കി തൊഴിലാളി വര്‍ഗ്ഗത്തിന് സ്വര്‍ഗ്ഗം തീര്‍ക്കണം എന്ന വിപ്ലവ ആവേശം അദ്ദേഹം പ്രതിഫലിപ്പിക്കുമായിരുന്നു. ഇതിലെ വൈരുദ്ധ്യം എന്താണെന്ന് വച്ചാല്‍ , ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ഭൂവുടമ അച്ഛനായിരുന്നു. അങ്ങനെ ഒരു വിപ്ലവം സംഭവിച്ചാല്‍, ലെനിനോ പോള്‍ പോട്ടോ വന്നാല്‍ ആദ്യത്തെ വെടിയുണ്ട പായുന്നത് എന്റെ അച്ഛന്റെ നെഞ്ചിലൂടെയായിരിക്കും. കേരളത്തിനെ ആരോഗ്യ സംവിധാനം ഏറ്റവും മികച്ചത് എന്ന് പറഞ്ഞു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നത് പോലെ ഉള്ള തമാശയാണത്. വിരോധാഭാസമെന്നത് മാര്‍ക്‌സിസ്റ്റുകള്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായ ഒന്നാണ്..

വട്ടപ്പൂജ്യമായ ദേശസ്‌നേഹം

ദേശസ്‌നേഹം എന്നത് എന്റെ അച്ഛന് ഇല്ലായിരുന്നു. അത്രക്ക് ആയിരുന്നു മാര്‍ക്‌സിസത്തിന്റെ സ്വാധീനം. പഞ്ചാബിയുടെ കമ്പനിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജോലി. ഹിമാചല്‍ പ്രദേശിലെ സൊളാനിലായിരുന്നു അതിന്റെ ഹെഡാഫീസ്. എന്നിട്ടും ഉത്തരഭാരതത്തോട് ഒട്ടും ഇഷ്ടമില്ലായിരുന്നു അദ്ദേഹത്തിന്. അവിടെ സൗഹൃദങ്ങള്‍ തീരെയില്ല.

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വ്യോമസേനയില്‍ ചേരണമെന്ന് അച്ഛനോട് ഞാന്‍ പറഞ്ഞു . യുദ്ധ വൈമാനികനാവണം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ഫോമില്‍ അച്ഛന് ഒപ്പിടേണ്ടി വന്നു. ആ സംഭാഷണത്തിന്റെ രത്‌നച്ചുരുക്കം താഴെ കൊടുക്കുന്നു.

അച്ഛന്‍ : നിന്റെ ബുദ്ധി കേട്ട് പോയോ , എന്തിനാണ് എയര്‍ഫോഴ്‌സ്?
ഞാന്‍ : എനിക്ക് ഒരു യുദ്ധവൈമാനികനാകാനാണ് ഇഷ്ടം.
അച്ഛന്‍ : ഞാന്‍ സമ്മതിക്കില്ല , അത് അപകടം പിടിച്ച ജോലിയാണ്
ഞാന്‍ : സാരമില്ല , രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണ്
അച്ഛന്‍ : വേണമെങ്കില്‍ വടക്കേ ഇന്ത്യക്കാര്‍ രാജ്യത്തിനായി മരിക്കട്ടെ , കേരളീയര്‍ എന്തിനാണ് ഇന്ത്യയ്ക്ക് വേണ്ടി മരിക്കുന്നത് !?

കേരളീയര്‍ എന്തിനാണ് ഇന്ത്യയ്ക്ക് വേണ്ടി മരിക്കുന്നത് !?…ആ വാക്കുകള്‍ക്ക് ഞാനൊരിക്കലും അദ്ദേഹത്തിന് മാപ്പുനല്‍കില്ല. പക്ഷെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ആകെ തുക ആ വാചകത്തിലുണ്ട്. ഏറെക്കുറേ ഈയൊരു മനോഭാവമാണ് മണി ശങ്കര്‍ അയ്യര്‍ എന്ന കോണ്‍ഗ്രസ് നേതാവിനുമുള്ളത്. 1962 ലെ ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധം നടക്കുമ്പോള്‍, ലണ്ടനില്‍ പഠിക്കുകയായിരുന്നു അയ്യര്‍ എന്ന ‘മാര്‍ക്‌സിസ്‌റ്’. അന്നയാള്‍ ചൈനയ്ക്ക് പണം സ്വരൂപിച്ചു കൊടുത്തിട്ടുണ്ട്. ഒരു അര്‍ബന്‍ നക്‌സലിന്റെ ഉത്തമ ഉദാഹരണം ആണ് അയ്യര്‍. പാകിസ്ഥാനില്‍ പോയി മോദിയെ താഴെയിറക്കാന്‍ പറഞ്ഞത് അദ്ദേഹമല്ലേ?അതിന്റെ ചെറിയ പതിപ്പാണ് അച്ഛന്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഭാരതവിരുദ്ധ പത്ര പ്രവര്‍ത്തകര്‍ ആയ എം കെ വേണുവിനും ശേഖര്‍ ഗുപ്തയ്ക്കും ദക്ഷിണഭാരതം ഇന്ത്യയില്‍ നിന്നും വേര്‍പെട്ടു വേറൊരു രാജ്യം ആകണമെന്നാണ് അഭിപ്രായം. അച്ഛന് അതേ അഭിപ്രായമാണ്. ‘ തെക്കേ ഇന്ത്യക്ക് മുന്നേറാന്‍ അത് കൂടുതല്‍ സഹായകരമാവും ‘ എന്നദ്ദേഹം വിശ്വസിച്ചിരുന്നു .ഇത് പറയുമ്പോള്‍ വടക്കേ ഇന്ത്യയിലെ ആ കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് അദ്ദേഹത്തിനായിരുന്നു.

അര്‍ബന്‍ നക്‌സല്‍ മാത്രമല്ല നല്ലൊരു അവസരവാദി കൂടിയാണ് അച്ഛനെന്ന് തോന്നിയിട്ടുണ്ട്. 1940 ല്‍ ക്ഷാമം കാരണം ഈയാമ്പാറ്റകളേപ്പോലെ ജനങ്ങള്‍ കേരളത്തില്‍ മരിച്ചു വീണപ്പോള്‍ തങ്ങള്‍ അച്ചാറിട്ട ആട്ടിറച്ചി കഴിച്ച് സുഖലോലുപരായി കഴിയുകയായിരുന്നു എന്ന് തങ്ങളുടെ കുടുംബമഹിമയെപ്പറ്റി അദ്ദേഹം വീരസ്യം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇതില്‍ അഭിമാനിക്കുകയല്ല വേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ‘അങ്ങനെയാണ് ശക്തര്‍ ദുര്‍ബലരെ അതിജീവിക്കുക’ എന്ന് പറഞ്ഞ് അവരുടെ വായടപ്പിക്കും.

പക്ഷേ അത് ഒരിക്കലും സത്യമായിരിക്കാന്‍ സാദ്ധ്യതയില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. എന്റെ മുത്തച്ഛന്‍ ആ നാട്ടിലെ ഒരു അംഗീകരിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു. ശ്രീനാരായണ ഗുരുവില്‍ നിന്നും ആശയം ഉള്‍കൊണ്ടുകൊണ്ട് അധഃസ്ഥിതരായിരുന്ന വേട്ടോന്‍ സമുദായത്തിനായി ഒരു വിദ്യാലയം സ്ഥാപിച്ചയാളാണ് മുത്തച്ഛന്‍. മാത്രവുമല്ല, ഞങ്ങളുടെ കുടുംബക്ഷേത്ര കമ്മിറ്റിയില്‍ ഒരു സ്ഥാനം ആ ദളിത് സമുദായത്തിലുള്ളവര്‍ക്ക് നല്‍കുകയും ചെയ്തു അദ്ദേഹം. ഗുരുദേവന്റെ ശിഷ്യനായ അദ്ദേഹം ഒരിക്കലും അത്തരം കാര്യങ്ങള്‍ ഒരു ക്ഷാമസമയത്ത് ചെയ്യില്ല എന്നത് ഉറപ്പായിരുന്നു.

അച്ഛന്റെ മനസ്സിലുള്ള കമ്മ്യൂണിസവും പടിഞ്ഞാറിനോടുള്ള അഭിനിവേശവും അവിടെ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. എന്നെ മാര്‍ക്‌സിസ്റ്റായി പരിവര്‍ത്തനം ചെയ്യാന്‍ അച്ഛന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇന്ന് കേരളത്തില്‍ ജാതി വിവേചനവും പട്ടിണിയും ഇല്ലാത്തതിന് കാരണം കമ്മ്യൂണിസ്‌റ് പാര്‍ട്ടി ആണെന്നുള്ള സ്ഥിരം പ്രയോഗമാണ് അച്ഛന്‍ അതിനായി ഉപയോഗിച്ചിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെ സൗകര്യപൂര്‍വം മറന്നു, ചട്ടമ്പി സ്വാമികളെയും , അയ്യങ്കാളിയെയും ഒഴിവാക്കി. ഇതിന്റെ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍, സീ പീ എം ആണ് ഏറ്റവും കൂടുതല്‍ ജാതി വ്യവസ്ഥ ഉള്ള പാര്‍ട്ടി. പോളിറ് ബ്യുറോ ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം മാറ്റി വച്ചതാണ്. ദളിതരുടെയും മറ്റുളവരുടെയും ഏറെക്കുറേ വട്ടപ്പൂജ്യമായിരുന്നു അവരില്‍.

വാക്കുകള്‍ കൊണ്ട് എന്നെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിക്കാന്‍ പറ്റാതെയായപ്പോള്‍ അച്ഛന്‍ അടവ് മാറ്റി. സോവിയറ്റ് പ്രോപ്പാഗണ്ട നിറഞ്ഞ പുസ്തകങ്ങള്‍ വാങ്ങി തരും . കുറെ അധികം , വാങ്ങുന്നത് ഡല്‍ഹിയില്‍ ഉള്ള സോവിയറ്റു സെന്റര്‍ ഫോര്‍ ആര്‍ട്ട് , സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍ സെന്റര്‍ല്‍ നിന്നും. ഞാന്‍ പതിനൊന്നില്‍ പഠിക്കുമ്പോള്‍ ലെനിന്റെ ബയോഗ്രഫി തന്നിട്ട് പറഞ്ഞു ‘ നീ ഇത് വായിക്കണം , കാരണം എല്ലാ വശങ്ങളും നീ തിരിച്ചറിയണം’.എതിരൊന്നും പറഞ്ഞില്ല. കാരണം എനിക്ക് വായന ഇഷ്ടമായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും അതിലെ ഒന്നാം അദ്ധ്യായം പിന്നീടാന്‍ എനിക്ക് സാധിച്ചില്ല . ഒരു നിലവാരമോ ഉപാകാരമോ ഇല്ലാത്ത പുസ്തകങ്ങളില്‍ ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. സിനിമക്കും , ടി.വിക്കും സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ക്കും മുന്‍പേ പുസ്തകങ്ങള്‍ ആയിരുന്നു ഏറ്റവും വലിയ വിനോദം.

വൈരുദ്ധ്യാത്മക ഭൗതിക വാദം ഉണ്ടെങ്കിലും മൂന്നു നേരം പ്രാര്‍ത്ഥിക്കുന്ന തികഞ്ഞ വിശ്വാസി ആയിരുന്നു അച്ഛന്‍ . അമ്പലങ്ങളില്‍ പോകും പൂജകള്‍ ചെയ്യും . ഏറ്റവും വലിയ തമാശ എന്ന് പറഞ്ഞാല്‍ . 1991 ല്‍ സോവിയറ്റു യൂണിയന്‍ തകര്‍ന്നപ്പോള്‍ പിന്നീട് വന്ന ബോറിസ് യെല്‍സണ്‍ സര്‍ക്കാര്‍ ഇല്ലാണ്ടാാവാന്‍ 100 രൂപ കൊടുത്ത് കുടുംബക്ഷേത്രത്തില്‍ പ്രത്യേക പൂജ കഴിപ്പിച്ച ആളാണ് അച്ഛന്‍. വളരെയധികം നാണക്കേട് തോന്നി ഞാനവിടെ വിന്ന് പുറത്തിറങ്ങി.

‘കേരളത്തിലെ ഈ പൂജ കൊണ്ട് മോസ്‌കോവില്‍ വല്ലതും നടക്കുമോ? ‘ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറാങ്ങി വന്ന അച്ഛനോട് ചോദിച്ചു .’ റഷ്യക്കാര്‍ക്ക് വേണ്ടാത്ത കമ്മ്യൂണിസം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?. ഗാന്ധി തുര്‍ക്കിയിലെ ഖിലാഫത്തിനെ പിന്തുണയ്ക്കുന്നത് പോലെയുണ്ട്, തുര്‍ക്കിക്കാര്‍ അതിനെ ചവുട്ടിയെറിഞ്ഞിട്ടും…’ ഞാന്‍ ചോദിച്ചു.

‘ഇവിടത്തെ ദേവി വളരെ ശക്തിയുള്ളതാണ് . യെല്‍ട്‌സിന് ഇതിനെ അതിജീവിക്കാനാവില്ല. ദേവി അയാളെ താഴെയിറക്കും. അതിന് ശേഷം റഷ്യയില്‍ ശരിയായ കമ്മ്യൂണിസം വരും ‘
എന്തായാലും 1997ല്‍ യെല്‍ത്സിന്‍ പുറത്തായി. പക്ഷെ കമ്മ്യൂണിസം റഷ്യ കണ്ടില്ല . ഇനി കാണാന്‍ ഉള്ള സാധ്യതയും വളരെ കുറവാണ് .

അച്ഛന്‍ ഒരിക്കലും ഹിന്ദു മതഗ്രന്ഥങ്ങള്‍ തന്നിരുന്നില്ല. ചെന്നൈയിലും മുംബൈയിലും ബിസിനസ് യാത്രകള്‍ കഴിഞ്ഞു വരുമ്പോള്‍ വേദങ്ങളോ ഉപനിഷത്തുക്കളോ പോലെയുള്ള പുസ്തകങ്ങള്‍ വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വാങ്ങിത്തന്നിട്ടില്ല. പക്ഷെ അമര്‍ചിത്രകഥ , ചന്ദാമാമ, മധു മുഷ്‌കന്‍, ഡയമണ്ട് ക്ലാസിക്‌സ്, സൂപ്പര്‍മാന്‍, ടാര്‍സണ്‍ സ്‌പൈഡര്‍മാന്‍ MAD…. പോലെള്ള ബൂര്‍ഷ്വാ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നുന്നില്ല . അദ്ദേത്തിനു ഏറ്റവും വെറുപ്പുള്ള പുസ്തകം MAD ആയിരുന്നു .അതാകട്ടെ ലിബറല്‍, ലെഫ്റ്റ് പ്രസിദ്ധീകരണവും.

ഞാന്‍ എന്റെ ജേര്‍ണലിസം കരിയര്‍ ആരംഭിക്കുമ്പോള്‍ അര്‍ബന്‍ നക്‌സലുകള്‍ ദല്‍ഹിയിലെ ഉയര്‍ന്നവര്‍ഗ്ഗങ്ങളില്‍ ഒരു അസാധാരണാമായ കാര്യമായിരുന്നില്ല. അര്‍ബന്‍ നക്‌സല്‍ എന്ന പേര് അന്ന് ഇല്ലായിരുന്നു എന്നത് മറക്കുന്നില്ല. ഡല്‍ഹി ഉപരിവര്‍ഗ്ഗത്തിലെ സാന്നിദ്ധ്യം ഈ ദേശവിരുദ്ധര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

2005 ല്‍ ഒരു വനിതാ ആക്ടിവിസ്‌റ് ,എന്റെ എഡിറ്ററെ സമീപിച്ചു . ഒരു കിഴക്കന്‍ സംസ്ഥാനത്തെ NGO യുടെ ലേബലില്‍ ആണ് വന്നത് . എഡിറ്റര്‍ ചിലപ്പോഴൊക്കെ പാര്‍ട്ട് ടൈം ആയി ഇവന്റ് മാനേജ്മന്റ് ചെയ്യാറുണ്ട്. ഒരു സെമിനാര്‍ സംഘടിപ്പിച്ചു. രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ ആയിരുന്നു സ്ഥലം. കോട്ടണ്‍ സാരി ഉടുത്തു , ഒരു മുഷിഞ്ഞ രീതിയില്‍ ഉള്ള കോട്ടണ്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീ,. കുറച്ചു രാഷ്ട്രീയക്കാരെ ഇതിലേക്ക് ക്ഷണിക്കണമെന്നു അവര്‍ എന്റെ എഡിറ്ററോട് പറഞ്ഞു, കൂടെ കുറെ അക്കാഡമിക് വിദഗ്ദന്മാരും , പത്ര പ്രവര്‍ത്തകരെയും. 70000 രൂപയ്ക്കാണ് ഇതിന്റെ കരാര്‍ എഡിറ്റര്‍ ഏറ്റെടുത്തത്. അത് കാരണം എല്ലാം എന്റെ എഡിറ്റര്‍ സമ്മതിച്ചു. അതിന്റെ വളരെ പ്രധാനപ്പെട്ട വക്താവ് രാജീവ് ഗാന്ധി ഫൗണ്ടേഷനിലെ ഒരു സീനിയര്‍ ഒഫീഷ്യല്‍ ആയിരുന്നു.

സെമിനാര്‍! നന്നായി തുടങ്ങി , തികച്ചും ആകര്‍ഷകമല്ലാത്ത വിഷയം ആണെന്ന് തോന്നി. ഡല്‍ഹിയിലെ ല്യൂട്ടിയന്‍ മീഡിയക്കാര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ബുഫേ ഭക്ഷണമാണ് കൂടുതല്‍ ആകര്‍ഷകമായിരുന്നത്. NGO അംഗങ്ങള്‍ എല്ലാം കോണ്‍ഗ്രസ് നേതാക്കന്മാരോട് ചേര്‍ന്ന് ഫോട്ടോ എടുക്കാന്‍ ഉള്ള അവസരം നന്നായി ഉപയോഗിച്ചു.
അത് കഴിഞ്ഞു .എഡിറ്റര്‍ ബില്ല് അയച്ചു കൊടുത്തു . പിന്നീടാണ് മനസ്സിലായത് NGO ഓഫീസ് ഒഴിഞ്ഞു പോയെന്ന്. ആ സ്ത്രീയെ വിളിച്ചപ്പോള്‍ അവര്‍ യാത്രയില്‍ ആണെന്നും , അവരുടെ ഹെഡ് ഓഫീസ് വേറെ ഒരു സംസ്ഥാനത്തില്‍ ആണെന്നും അവിടെ നിന്നും പണം വരുമെന്നും വാഗ്ദാനം ചെയ്തു.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിളിച്ചു. അതവര്‍ക്ക് അത്ര ദഹിച്ചില്ല . അവരെ വിളിച്ചു ശല്യം ചെയ്യരുതെന്നും പറഞ്ഞു. താന്‍ തന്റെ ജോലി ചെയ്ത കാശിനാണെന്നു വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവരുടെ ശബ്ദം മാറി ‘ ഇങ്ങനെ തുടര്‍ച്ചയായി വിളിച്ചാല്‍ നിന്റെ ജീവന്‍ അപകടത്തിലാകും എന്നായിരുന്നു മറുപടി ‘.

പറഞ്ഞത് വ്യക്തമാക്കാന്‍ എഡിറ്റര്‍ പറഞ്ഞപ്പോള്‍ അവരുടേ എന്‍ ജി ഓ മാവോയിസ്‌റ് സംഘടനയുടെ പരസ്യമുഖമാണെന്ന് പച്ചക്ക് വിളിച്ചു പറഞ്ഞു.
‘നിങ്ങള്‍ക്ക് ആവശ്യത്തിന് ഫണ്ടിങ്ങൊക്കെയുണ്ടല്ലോ പിന്നെ ഞങ്ങള്‍ ചെയ്തുതന്ന സേവനത്തിന് പണം നല്‍കിക്കൂടേ ?’ എന്ന് എഡിറ്റര്‍ ചോദിച്ചു. തങ്ങളുടെ വര്‍ഗ്ഗശത്രുക്കള്‍ക്ക് പണം കൊടുക്കാതിരിക്കുക എന്നതാണ് തങ്ങളുടെ തന്ത്രമെന്ന് വളരെ അഭിമാനത്തോടെ അവര്‍ മറുപടി പറഞ്ഞു. അങ്ങനെയാണാത്രേ അവരുടേ സംഘടന പ്രവര്‍ത്തിക്കുന്നത്. ഒരു ഇടത്തരം മാഗസിന്‍ നടത്തുന്ന ആ പാവം എഡിറ്റര്‍ക്ക് മിണ്ടാതിരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല, അന്ന്.

നിങ്ങള്‍ വഴി കുറച്ചു രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധം സ്ഥാപിക്കണം . അവരുമായി ചില ഫോട്ടോകള്‍ എടുക്കണം . അവര്‍ക്ക് ഈ NGO കളുടെ പേര് പോലും ഓര്‍മ്മ കാണില്ല . പക്ഷെ ഈ ഫോട്ടോസ് അവരുടെ NGO യ്ക്ക് കൂടുതല്‍ സ്വീകാര്യത വരുത്തും. കാരണം ഫോട്ടോയില്‍ കൂടെയുള്ളത് ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയക്കാര്‍ ആണല്ലോ. ഇത് വഴി ഐക്യരാഷ്ട്രസഭ, മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍, വിദേശ മാദ്ധ്യമങ്ങള്‍ എന്നിവയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ‘ ഞങ്ങളെ പറ്റി മറന്നേക്കൂ ഇല്ലെങ്കില്‍ മാവോയിസ്റ്റുകള്‍ നിങ്ങളെ തീര്‍ക്കും’ എന്ന് പറഞ്ഞു ആ സംഭാഷണം അവസാനിച്ചു.

അടുത്ത കാലത്താണ് മഹാരാഷ്ട്ര പോലീസ് മാവോയിസ്‌റ് , അര്‍ബന്‍ മാവോയിസ്‌റ് ബന്ധം കണ്ടെത്തിയത് . ആയുധ കൈമാറ്റങ്ങള്‍ കൃത്യമായി നടക്കുന്നുണ്ട് . എല്ലാം ഇന്ത്യക്കെതിരെ. മാവോയിസ്റ്റുകളെ നമ്മുടെ അര്‍ദ്ധസൈനിക വിഭാഗം പല തവണ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഈ അര്‍ബന്‍ നക്‌സലുകള്‍ ഒരു തീരാ തലവേദന തന്നെ ആണ്. സ്വന്തം രാജ്യത്തിനെതിരെ ഒരു കുഴപ്പവുമില്ലാതെ സെക്കുലര്‍ മുഖംമൂടിയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒരു സംഗതിയാണ്.

അര്‍ബന്‍ നക്‌സലുകള്‍ക്ക് വിദേശ രാജ്യങ്ങളിലെ പല NGO കള്മായി മികച്ച ബന്ധം ഉണ്ട്, ഇന്ത്യയിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ , മുസ്ലീങ്ങള്‍ , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി , ഇടത് മീഡിയ , പാക്കിസ്ഥാന്‍ , ചൈന …ഇവരുടെ ഇടയില്‍ എല്ലാം .ഇവര്‍ സമൂഹവുമായി നന്നായി ഇടകലര്‍ന്ന ശേഷമായിരിക്കും ഇവരുടെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഇവരെ കണ്ടെത്തുക എന്നത് ശ്രമകരം ആണ് , കാരണം ഇവര്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവകാരികള്‍ ആണ്, വാരാവന്‍ റാവു , വെര്‍നോണ്‍ ഗോണ്‍സാല്‍വേസ് , അരുണ്‍ ഫെറാറിയ , റോണാ വില്‍സണ്‍ , സുധ ഭരദ്വാജ് , ഗൗതം നവലഖ ..ആരെങ്കിലും കേട്ടിട്ടുണ്ടോ ഇവരെ പറ്റി മഹാ രാഷ്ട്ര ഗവണ്മെന്റ് അറസ്റ്റ് ചെയ്യുന്നത് വരെ? ഗൗതം നവ്‌ലാഖയെ കേട്ട് കാണും ചിലപ്പോള്‍ . പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തി എന്ന സംശയത്തില്‍ പിടിയില്‍ ആയിട്ടുണ്ട്. ഇവര്‍ എല്ലാം പിടിക്കപ്പെടുന്നതിനി മുന്‍പ് സമൂഹത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. കവിയായി, ആക്ടിവിസ്‌റ് ആയി , പ്രൊഫസര്‍ ആയി…

അര്‍ബന്‍ നക്‌സലുകള്‍ ഒരിക്കലും യാഥാര്‍ത്ഥ്യ ലോകത്ത് ജീവിക്കുന്നവരല്ല. മത്സിഷ്‌ക പ്രക്ഷാളനം കാരണം ചിത്തഭ്രമം ബാധിച്ച് ലെനിനെയും മാവോയെയും സ്വപ്നം കണ്ടു ചുവപ്പന്‍ വിപ്ലവത്തിന് വേണ്ടി കാത്തു നില്‍ക്കുന്നവരാണ് . ഇന്ത്യയുടെ ശത്രുക്കളും ദേശദ്രോഹികളും തന്നെയാണവര്‍.
അവര്‍ക്ക് തോക്കെടുത്ത് പോരാടാനുള്ള ധൈര്യമില്ല . അവര്‍ക്ക് എയര്‍ കണ്ടീഷന്റെ സുഖ ശീതളിമയില്‍ ഇരുന്ന് കോര്‍പ്പറേറ്റ് ലോകത്തില്‍ ഇരിക്കണം. നിങ്ങള്‍ ഒരു CEO അല്ലെങ്കില്‍ ഹയറിങ് മാനേജര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അവരെ തുടക്കത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കണം . കുടുംബ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് ബന്ധങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ ജാഗരൂഗര്‍ ആകുക.

അടുത്ത കാലത്തായി പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവരെ വളര്‍ത്തുന്നുണ്ട്. അവിടത്തെ പ്രൊഫസര്‍മാര്‍ ആണ് ഇവര്‍ക്ക് വേണ്ട പോഷകങ്ങള്‍ കൊടുക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്ന് വരുന്നവരെ ശരിയായ സ്‌ക്രീനിങ്ങിനു വിധേയരാകണം. ഒരാളെ അയാളുടെ ഭൂതകാലമോ , ചുറ്റുപാടോ വച്ച് ജഡ്ജ് ചെയ്യരുതെന്ന് വിചാരിച്ചു അവസരം കൊടുക്കണമെന്ന് വിചാരിക്കുന്നതിനു മുന്‍പ് ശരിയായ പരിശോധന നടത്തുക. ഇവര്‍ ഇന്ത്യയെ തകര്‍ക്കുന്ന ആള്‍ക്കാരുടെ ഭാഗമാണെകില്‍
ഒരു 21 വയസ്സുകാരന് എന്ത് ചെയ്യാന്‍ പറ്റും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? .അവര്‍ക്ക് ഒരു ട്രെയിനില്‍, ഒരു മാര്‍ക്കറ്റില്‍ ഒരു വിമാനത്തില്‍ ബോംബ് വെക്കാന്‍ പറ്റും. അതില്‍ ചിലപ്പോള്‍ ഉണ്ടാകുക നിങ്ങളുടെ മകനോ മകളോ ആയിരിക്കും.

കോര്‍പ്പറേറ്റ് ലോകത്ത് ഒരു ശക്തിയുള്ള നിയമ സംഹിത ഉണ്ടെങ്കില്‍ ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കും,
അവരോട് ചോദിക്കണം , കാറല്‍ മാര്‍ക്‌സ് , ലെനിന്‍ ,മാവോ ,അഫ്‌സല്‍ ഗുരു , ജിന്ന , ബിന്ദ്രന്‍ വാല എന്നിവരെ പറ്റി ..ഇവരാണ് അവരുടെ ഹീറോ എങ്കില്‍ പുറത്തേക്കുള്ള വാതില്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം .ഇന്ത്യ എന്ന രാജ്യത്തിന്റെ നികുതി ഉപയോഗിച്ച് പഠിച്ച്, അതില്‍ നിന്നും ശമ്പളം പറ്റി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അറിയണം. ദേശഭക്തന്മാരായ ഇന്ത്യക്കാരുടെ നികുതിപ്പണമാണ് ഈ പ്രൊഫസര്‍മാര്‍ ശമ്പളം ആയി പറ്റുന്നത്.ഇവരുടെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച മതിയാവൂ,

പാഠപുസ്തകങ്ങളില്‍ ഇവരുടെ ഒന്നിനും കൊള്ളാത്ത അര്‍ബന്‍ നക്‌സലിസവും , മാവോയിസവും , കമ്മ്യൂണിസവും ശരിയായ കാഴ്ചപ്പാടില്‍ ഉള്‍പ്പെടുത്തണം, അവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകണം . കാരണം ആ കോളേജുകളില്‍ എത്തുമ്പോള്‍ അര്‍ബന്‍ നക്‌സല്‍ പ്രൊഫെസ്സര്‍മാരുടെ കൈകളിലേക്കായിരിക്കണം ഇവര്‍ എത്തിച്ചേരുന്നത്. റഷ്യയിലെയും , ഈസ്റ്റേണ്‍ യൂറോപ്പിലെയും പരാജയപ്പെട്ട കമ്മൂണിസം ഇവര്‍ മനസ്സിലാക്കണം .ചൈന കമ്മ്യൂണിസത്തെ കൈ വിട്ടു എങ്ങനെ ക്യാപിറ്റലിസം സ്വീകരിച്ചു എന്നിവര്‍ അറിയണം.

ദൂരദര്‍ശന്‍ പോലെ ഉള്ള മാദ്ധ്യമങ്ങള്‍ ഇതിനു വേണ്ടി ഉപയോഗിക്കണം സ്‌കൂള്‍ പുസ്തകങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ ചരിത്രം ഉണ്ടാകണം , ലോകത്തിലെ ഏറ്റവും സമ്പന്നമായിരുന്ന രാജ്യം, അന്ന് ക്യാപിറ്റലിസവും ഹൈന്ദവവും ആയ രാജ്യം. അതിങ്ങനെ പിറകോട്ടു പോയതിന്റെ ചരിത്രം കുട്ടികള്‍ പഠിക്കണം . ക്യാപിറ്റലിസത്തെ കൈപിടിച്ച് ഇന്ത്യ മുന്നോട്ട് കുതിക്കുന്നതിിനെ പറ്റിയും അവര്‍ അറിയണം.

മാര്‍ക്കസ് ടിലിയസ് സിസറോ, 63 BCE യില്‍ ജീവിച്ചിരുന്ന റോമന്‍ രാഷ്ട്രചിന്തകന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്…

‘മണ്ടന്മാരെ അതിജീവിക്കാന്‍ രാഷ്ട്രത്തിന് കഴിയും. ഒരുപക്ഷേ അത്യാഗ്രഹികളെ അതിജീവിക്കാന്‍ പോലും ഒരു രാഷ്ട്രത്തിനു കഴിഞ്ഞേക്കും. പക്ഷേ ഉള്ളില്‍ നിന്നുള്ള ചതിയന്മാരെ ഒരു രാഷ്ട്രത്തിനും അതിജീവിക്കാനാകില്ല. കോട്ടവാതില്‍ തകര്‍ക്കാന്‍ നില്‍ക്കുന്ന ശത്രുവിനേക്കാള്‍ പേടിക്കേണ്ടത് കോട്ടയ്ക്കകത്ത് നിന്ന് ചതിക്കുന്നവരെയാണ്. പാളയത്തില്‍ പടയൊരുക്കുന്ന, ചതിയനെന്ന് തോന്നാതെ നമ്മുടെ വേഷവുമണിഞ്ഞ് എന്നാല്‍ എല്ലാവരിലും രാഷ്ട്രത്തിനെതിരേ മനോഭാവമുണ്ടാക്കി, രാഷ്ട്രത്തിന്റെ ആത്മാവിനെ അഴുകിപ്പിക്കുന്ന ചതിയന്മാരെയാണ് കൂടുതല്‍ ഭയക്കേണ്ടത്. ഒരു കൊലപാതകിയെ അതിനേക്കാള്‍ കുറച്ചു ഭയന്നാല്‍ മതി.

https://www.facebook.com/photo.php?fbid=10221376974549756&set=a.1126936729539&type=3&theater

Share78TweetSendShare

Latest stories from this section

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

Discussion about this post

Latest News

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies