ഇന്ന് മുതൽ നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.ഇത് പ്രമാണിച്ച് എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്.
കാറ്റും മഴയും ശക്തമാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കടലാക്രമണമുണ്ടാവാൻ സാധ്യതയുള്ളിടത്തു വസിക്കുന്നവർക്കും കരുതലോടെ ഇരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post