മൊഗാദിഷു: സൊമാലിയയില്‍ വ്യോമാക്രമണത്തില്‍ 40 അല്‍ ഷബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ദുഗാല ഗ്രാമത്തിലെ അല്‍ ഷബാബ് തീവ്രവാദികളുടെ ട്രെയിനിംഗ് ക്യാമ്പിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. എന്നാല്‍ യുഎസ് ആണോ ആഫ്രിക്കന്‍ യൂണിയന് സേനയാണോ വ്യോമാക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നേരത്തെ യു.എസ് സൈന്യം തീവ്രവാദികളുടെ കേന്ദ്രത്തില്‍ നിരവധി തവണ വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സൊമാലിയയിലെ അല്‍സബാബ് നേതാവ് അഹമ്മദ് അബ്ദി ഗോഡെയ്നെയും മറ്റു നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു ആക്രണമം നടത്തിയിരുന്നത്.
Discussion about this post