ന്യൂഡൽഹി: ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാമിന്റെ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് മോസ്‌കുകൾ അടച്ചേക്കുമെന്ന് സൂചന.ലോക്ക്ഡൗണിനു ശേഷം ജൂൺ 8 ന് ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.എന്നാൽ,ജനങ്ങളോട് മോസ്ക്കുകളിൽ പ്രവേശിക്കരുതെന്നും വീടുകളിലിരുന്ന് കൊണ്ട് പ്രാർത്ഥന തുടരണമെന്നും അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സഫ്ദർജങ്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചീഫ് സെക്രട്ടറി അമാനുള്ള ഇന്നലെ മരണപ്പെടുകയായിരുന്നുവെന്ന് ജുമാമസ്ജിദിന്റെ ഷാഹി ഇമാമായ സയ്യിദ് അഹ്മദ് ബുഖാരി പറഞ്ഞു.അതേസമയം, ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,366 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.നഗരത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 905 ആയി ഉയർന്നു.
Discussion about this post