ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മധ്യ കശ്മീര്‍ ജില്ലയായ ബുദ്ഗാമിലെ പത്താന്പോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശം വളഞ്ഞ് സുരക്ഷാസേന പരിശോധന ആരംഭിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ചക്ക് ശേഷം സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന നാലാമത്തെ ഏറ്റുമുട്ടലാണ് ബുദ്ഗാമിലേത്. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് മൂന്നു ഏറ്റുമുട്ടലുകള്‍ നടന്നത്. ഇതിലാകെ 14 ഭീകരരെ വധിച്ചു.
Discussion about this post