കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ഇന്നാരംഭിക്കും.43 വിവിധ രാജ്യങ്ങളിലേക്ക് ആയി 386 വിമാനങ്ങളാണ് മൂന്നാംഘട്ടത്തിൽ സർവീസ് നടത്തുക.ഇതിലെ എഴുപത്തിയാറു വിമാനസർവീസുകൾ വന്നിറങ്ങുന്നത് കേരളത്തിലാണ്.
ഇന്ത്യൻ സർക്കാരിൽ രജിസ്റ്റർ ചെയ്ത 55 ശതമാനം പേരും, അതായത് ഏതാണ്ട് എഴുപതിനായിരം പേർ തിരിച്ചെത്തിയിട്ടുണ്ട്.ബാക്കിയുള്ളവരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
Discussion about this post