ചെന്നൈ : രണ്ടുവർഷം മുമ്പ് തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്ന ഇംഗ്ലീഷ് ഉച്ചാരണം വരുന്ന സ്ഥലങ്ങളുടെ പേര് മാറ്റൽ യാഥാർത്ഥ്യമായി.തമിഴ്നാട്ടിലുള്ള 1018 നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഇംഗ്ലീഷ് ഉച്ചാരണം വരുന്ന സ്ഥലപ്പേരുകളാണ് തമിഴ് ഉച്ചാരണത്തിലേയ്ക്ക് മാറ്റിയത്.ഇതിനെ സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കി.
വിദഗ്ധസമിതിയുടെ ശുപാർശയിലാണ് പേരുകൾ മാറ്റിയിട്ടുള്ളത്.കോയമ്പത്തൂർ ഇനി മുതൽ ‘കോയംപുത്തൂർ’ എന്നായിരിക്കും അറിയപ്പെടുക.അബംട്ടൂരിന്റെയും വെല്ലൂരിന്റെയും പേരുകളും മാറ്റിയിട്ടുണ്ട്.അംബംട്ടൂർ ഇനിമുതൽ ‘അമ്പത്തൂരെന്നും ‘വെല്ലൂർ ഇനിമുതൽ ‘വേലൂരെന്നും’ അറിയപ്പെടും.തദ്ദേശ സ്ഥാപനങ്ങൾ വഴി പെരുമാറ്റത്തിലെ തുടർനടപടികൾ ജില്ലാ കളക്ടർമാർ സ്വീകരിക്കും.
Discussion about this post