മഹാരാഷ്ട്രയിലെ കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനുവദിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പൂർവ നിലയിലേക്ക് ആകുന്നതിന് വേണ്ടിയാണ് സംസ്ഥാനങ്ങൾക്കെല്ലാം ലോക്ക്ഡൗണിൽ ഇളവുകൾ കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നതെന്നും ഇപ്പോഴും കൊറോണ വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
ജനങ്ങൾ ഇളവുകൾ ദുരുപയോഗം ചെയ്തു തുടങ്ങിയതോടെ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരിക്കുന്നത്.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 94, 041 ആണ്. ഇന്നലെ മാത്രം 3, 654 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.കോവിഡ്-19 ബാധിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 3438 പേർ മരിച്ചു.
Discussion about this post