മലപ്പുറം : ഇന്ത്യന്‍ പാസ്പോര്‍ട്ടുകളില്‍ ചിപ്പുകള്‍ സ്ഥാപിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു പദ്ധതി. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മെമ്മറി ചിപ്പുകളാകും (ആര്‍എഫ്ഐഡി) പാസ്പോര്‍ട്ടിന്റെ അവസാനപേജില്‍ സൂക്ഷ്മമായി സ്ഥാപിക്കുക.ഒരു അരിമണിയുടെ മാത്രം വലുപ്പമാണ് ചിപ്പിനുണ്ടാവുക. ഇത് സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള വിശദമായ പഠനറിപ്പോര്‍ട്ട് മന്ത്രാലയം, സാങ്കേതികവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാസ്പോര്‍ട്ട് ഉടമയെ സംബന്ധിക്കുന്ന മുഴുവന്വിവരങ്ങളും ചിപ്പിലുണ്ടാകും. ഫോട്ടോ, വിരലടയാളം, മേല്‍വിലാസം തുടങ്ങി ചിപ്പില്‍ ശേഖരിക്കുന്ന ഏതു വിവരവും പ്രത്യേക സെന്സറിലൂടെയേ അറിയാന്‍കഴിയൂ. ആര്‍എഫ്ഐഡി പാസ്പോര്ട്ടുകള് വന്നാല്‍ വിമാനത്താവളങ്ങളിലെ പരിശോധനയും മറ്റും പൂര്‍ണമായും യന്ത്രസഹായത്തോടെ നടപ്പാക്കുന്ന നിലയിലെത്തും. നിലവില്‍ യുഎസ്, ബ്രിട്ടന്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ ആര്‍എഫ്ഐഡി മെമ്മറി ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. നീക്കങ്ങള്‍ നിരീക്ഷിക്കാനും പലമേഖലകളിലും ആര്‍എഫ്ഐഡി ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.
പാസ്പോര്ട് ഓഫിസര്‍മാര്‍ക്ക് ഇനി ഫേസ്ബുക്കും, ട്വിറ്ററും
പുതിയകാലത്തിനു യോജിക്കുന്ന രീതിയില്‍ പരാതികള്‍ സ്വീകരിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ മേഖലാ പാസ്പോര്‍ട്ട് ഓഫിസര്‍മാരോടു വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ ലഭിക്കുന്ന പരാതികള്‍ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എം-പാസ്പോര്‍ട്ട് സേവ’ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചു സ്മാര്‍ട് ഫോണിലൂടെയും ടാബുകളിലൂടെയും അപേക്ഷ സമര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കിക്കാനും തീരുമാനമുണ്ട്.
Discussion about this post