’19-ാം നൂറ്റാണ്ട്’ സിനിമയുടെ സോംഗ് കമ്പോസിങ് ആരംഭിച്ചെന്ന് സംവിധായകന് വിനയന്. ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം സെപ്തംബര്‍ അവസാനം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളുവെന്നും വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
“19-ാം നൂറ്റാണ്ട്” എന്ന എൻെറ പുതിയ ചിത്രത്തിൻെറ സോംഗ് കംപോസിംഗ് ഇന്ന് ആരംഭിച്ചു. “ശ്രീ ഗോകുലം മൂവീസി”നു വേണ്ടി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖതാരങ്ങൾ അണി നിരക്കും. ചിത്രത്തിൻെ ഷൂട്ടിംഗ് സെപ്തംബർ അവസാനമേ ഉണ്ടാകു. അപ്പോഴത്തേക്കും കോവിഡിൻെറ തീവ്രത കുറയുമെന്നു നമുക്കു പ്രതീക്ഷിക്കാം.. കോവിഡെന്ന മഹാമാരി ജീവിതമെല്ലാം തകർത്തു ഇനി ഒരു ഉയർത്തെഴുന്നേൽപ്പു സാദ്ധ്യമല്ല.. സിനിമയ്ക് പ്രത്യേകിച്ചും.. എന്നൊക്കെ നിരാശപ്പെടുന്ന ചില സുഹൃത്തുക്കൾ നമുക്കിടയിലുണ്ട്.. ഒന്നോർക്കുക ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണു ലോക ജനത.. ഇതും നമ്മൾ അതിജീവിക്കും.. ജീവിതവും, കലയും,സംസ്കാരവും എല്ലാം നമ്മൾ തിരിച്ചു പിടിക്കും.. നമുക്കു പോസിറ്റീവ് ആയി ചിന്തിക്കാം.. പൊരുതി മുന്നേറാം,..
https://www.facebook.com/directorvinayan/posts/2600120986904341
Discussion about this post