കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ നാല് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഷിര് ഷാ ഇ സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പള്ളിയിലെ ഇമാം അടക്കം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post