ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെ ലഡാക്കിലെ സ്ഥിതിഗതികള്‍ സംയുക്ത സൈനിക മേധാവിയുമായി ചര്‍ച്ച നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
മെയ് ആദ്യആഴ്ച മുതല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാലായിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്ന നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന വലിയ തോതില്‍ സൈനിക വിന്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്.
10,000 ത്തോളം സൈനികരെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ചൈന ലഡാക്കില്‍ വിന്യസിച്ചിരിക്കുന്നത്. ഇതോടെയാണ് ഇന്ത്യയും പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post