ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ആണ് മഴ പെയ്യാൻ സാധ്യത.ഇതിനെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ115.5 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.കടലാക്രമണ സാധ്യതയുള്ള സ്ഥലത്ത് വസിക്കുന്നവരും തീരദേശ പ്രദേശങ്ങളിലുള്ളവരും ശ്രദ്ധ പുലർത്തണം.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post