സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 83 പേർ വിദേശരാജ്യങ്ങളിൽ നിന്നും, 18 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.മലപ്പുറത്ത് 15, കണ്ണൂർ 14, കോഴിക്കോട് 12, ആലപ്പുഴ, കാസർകോട് ജില്ലകളിൽ 9 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ 8 പേർക്കും, എറണാകുളം ജില്ലയിലെ ഏഴ് പേർക്കും, ഇടുക്കി, തൃശൂർ ജില്ലകളിൽ നാലുപേർക്ക് വീതവും പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് രോഗബാധിതരായവരിൽ 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്.സംസ്ഥാനത്ത് ഇന്ന് 46 പേർ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.












