ജനങ്ങള്‍ കൂട്ടമായി ആക്രമിക്കാനെത്തിയതോടെ പി.ഒ.കെയുടെ ഭാഗമായ ബലൂചിസ്ഥാനില്‍ നിന്ന് പിന്തിരിഞ്ഞോടി പാക്കിസ്ഥാന്‍ സൈന്യം. കഴിഞ്ഞ ദിവസമാണ് പാക് ഭരണകൂടത്തെ നാണം കെടുത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്. പാക്കിസ്ഥാന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ബലൂചിസ്ഥാനില്‍ ഉയരുന്നത്.
അതിര്‍ത്തി പട്ടണമായ ബ്രാബയില്‍ ബുധനാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു, സൈനിക കേന്ദ്രങ്ങള്‍ക്കും പാകിസ്ഥാന്‍ സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തു കൂടി. പിന്നീട് ഇവര്‍ അതിര്‍ത്തി ചെക് പോസ്റ്റുകളിലെ പാക് സൈനികര്‍ക്കെതിരെ പാഞ്ഞടുക്കുകയും, പോരാടുകയുമായിരുന്നു.
കഴിഞ്ഞയാഴ്ച ബലൂചിസ്ഥാനില്‍ ഭരണകക്ഷിയില്‍ പെട്ട ചിലര്‍ ഒരു യുവതിയെ കൊലപ്പെടുത്തിയത് ബലൂച് ജനതയില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
https://twitter.com/WaheedSBaloch/status/1270794326457581573
ബലൂചിസ്ഥാന്‍ ധാതു സമ്പത്തുകളുടെ കലവറ ആയിട്ടും, ബലൂച് പൗരന്മാരെ രണ്ടാം നിര പൗരന്മാരെന്ന പോലെയാണ് പാകിസ്ഥാനില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നാണ് വിമര്‍ശനം. അടിസ്ഥാന ആവശ്യങ്ങളോ, മൗലീക അവകാശങ്ങളോ പോലും ബലൂച് ജനതയ്ക്ക് നിഷേധിക്കപ്പെട്ടു.എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താന്‍ പട്ടാളത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കൊലയാളി സംഘങ്ങളെ പോലും വിന്യസിച്ചു. മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനവും ബലൂച് കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടു പോകാന്‍ പാക് പട്ടാളം അനുവാദം നല്‍കി. ഇത്തരം മാഫിയകളെയും ബലൂച് ജനതയ്ക്ക് നേരെ വഴി തിരിച്ചു വിട്ടു. ഇതിന് പുറകെ ബലൂചിസ്ഥാനിലെ ആക്ടിവിസ്റ്റുകളെ വേട്ടയാടുന്നതും ജനങ്ങള്‍ക്കിടയില്‍ ശക്തമായ പാക് വിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ട്.
സ്വീഡനില്‍ ജീവിച്ചിരുന്ന ബലൂച് അനുകൂല പത്രപ്രവര്‍ത്തകന്‍ സാജിദ് ഹുസൈന്‍ സ്വെീഡിഷ് നഗരത്തില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു വീടുകളില്‍ കയറി, കൊച്ചു കുട്ടികള്‍ക്ക് നേരെ പോലും വെടിയുതിര്‍ക്കുന്ന പാകിസ്ഥാന്റെ രീതിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആയിരക്കണക്കിന് ബലൂച് ആക്ടീവിസ്റ്റുകളെ ആണ് കാണാതായിട്ടുള്ളത്.
ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് പല ബലൂച് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇത് പാക് ഭരണകൂടത്തിനെ വിറളിപ്പിടിപ്പിച്ചു. എന്നാല്‍ ബലൂച് ജനത ശക്തമായി പ്രതികരിക്കുന്നത് പാക് സൈന്യത്തെയും, അവരെ സഹായിക്കുന്ന ഇന്ത്യാ വിരുദ്ധ ഭീകരരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പി.ഒ.കെയില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തുന്നുവെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.
ചൈനയ്ക്ക് വിധേയപ്പെട്ട് കൊണ്ട് നടപ്പിലാക്കപ്പെടുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ വികസനത്തെയും ബലൂച് പ്രശ്‌നം കാര്യമായി ബാധിക്കും. ബലൂചിസ്ഥാനില്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന ആശങ്ക പാക്കിസ്ഥാനുണ്ട്. ഇന്ത്യ ബലൂച് ജനതയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നതിലാന്‍ പാക് സൈനികരും ഭീതിയിലാണ്.













Discussion about this post