ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്ര വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന് 34 വയസ്സായിരുന്നു.
യുവതലമുറയിലെ പ്രമുഖ നടനാണ് സുശാന്ത് സിംഗ് രജ്പുത്. എം എസ് ധോണി ബയോപിക്, കേദാര്‍നാഥ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
സീ ടിവിയിലെ പവിത്ര റിഷ്തയെന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന സുശാന്ത്, 2014-ൽ ചേതന്‍ ഭഗത്തിന്റെ പുസ്തകത്തെ ആസ്പദമാക്കി സംവിധായകന്‍ അഭിഷേക് കപൂറിന്റെ കൈ പോ ചെയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയായി അഭിനയിച്ച എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലും മികച്ച പ്രകടനം പുറത്തെടുത്തു.പി.കെ, കേദാർനാഥ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.












