ബോളിവുഡിലെ താര ദമ്പതികളാണ് സെയിഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വിവാഹം വളരെ വലിയ വാർത്തയായിരുന്നു. കരിയറിൽ വളരെയധികം ശോഭിച്ചു നിൽക്കുന്ന സമയത്തായിരുന്നു കരീനയുടെ വിവാഹം. വിവാഹ ശേഷം കരീന സിനിമയിൽ അധികം അഭിനയിച്ചതുമില്ല. കുഞ്ഞു കൂടി പിറന്നതോടെ ഏതാണ്ട് പൂർണ്ണമായും സിനിമയിൽ നിന്ന് മാറി നിൽക്കുന്ന കരീന ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. പലരും തന്നെ സെയിഫിനെ വിവാഹം ചെയ്യുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഒരുപാടുപേര്‍ തനിക്ക് താക്കീത് നല്‍കിയിരുന്നെന്നും കരീന തുറന്ന് പറയുന്നു.
കരിയറില്‍ വിജയിച്ചു നില്‍ക്കുമ്പോള്‍ കല്യാണം എന്ന തിരുമാനവും രണ്ട് മക്കളുള്ള വിവാഹമോചിതനായ ഒരാളെ പങ്കാളിയാക്കാന്‍ ഒരുങ്ങുന്നതും ഒക്കെയായിരുന്നു പ്രധാന എതിര്‍പ്പുകളെന്ന് കരീന പറയുന്നു.അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് കരീനയെ വിവാഹം ചെയ്തത്. അമൃതയുമായുള്ള ദാമ്പത്യ ബന്ധത്തില്‍ സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. സാറ അലിഖാനും കരീനയും തമ്മിൽ വലിയ പ്രായ വ്യത്യാസവും ഇല്ല.
ദീപിക പദുകോണിന്റെ ബോഡിഗാർഡ് ജലീലിന്റെ ശമ്പളം കേട്ടാൽ ഞെട്ടരുത്
‘ ഞാന്‍ സെയിഫിനെ വിവാഹം ചെയ്യാന്‍ തിരുമാനിച്ചപ്പോള്‍, ‘അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്’, എന്നൊക്കെയാണ് എല്ലാവരും പ്രതികരിച്ചത്. ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു. കരിയര്‍ അവസാനിക്കും എന്നാണ് അവരില്‍ പലരും പറഞ്ഞത്. അതുകൊണ്ടു തന്നെ ‘പ്രണയത്തിലാകുന്നത് ഇത്ര വലിയ തെറ്റാണോ?’ എന്നായിരുന്നു എന്റെ ചിന്ത. കല്ല്യാണം കഴിക്കുന്നത് ഇത്ര വലിയ ക്രൈം ആണോ?. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്ന് തീരുമാനിച്ചു’, കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post