ഇന്ത്യ ചൈന അതിർത്തി പ്രശ്നം ഒരു നയതന്ത്ര ചർച്ച വഴി പരിഹരിക്കാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.അതിന്റെ പ്രധാനകാരണം ഇന്ത്യയിപ്പോൾ പണ്ടത്തെപ്പോലെ ഒരു ദുർബല രാഷ്ട്രമല്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകാശ്മീരിൽ ഒരു വീഡിയോ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ്.
അമേരിക്കൻ പ്രസിഡന്റ് ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചത് ലോകരാഷ്ട്രങ്ങൾക്കിടയിലുള്ള രാജ്യത്തിന്റെ അംഗീകാരത്തിന് തെളിവാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.ആർട്ടിക്കിൾ 370 ഇന്ത്യക്കുമേൽ ദീർഘകാലമായി പറ്റിപ്പിടിച്ചിരുന്ന ഒരു കറയാണെന്നും, അതിപ്പോൾ നീക്കം ചെയ്യപ്പെട്ടുവെന്നും പ്രതിരോധമന്ത്രി വിശേഷിപ്പിച്ചു.
Discussion about this post