തൃശ്ശൂർ : തൃശ്ശൂരിൽ 4 ആരോഗ്യ പ്രവർത്തകർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു നഴ്സുമാർക്കും മറ്റു രണ്ടു ജീവനക്കാർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് ചാവക്കാട് അതീവ ജാഗ്രതാ നിർദേശം നൽകുകയും ചാവക്കാട് താലൂക്ക് ആശുപത്രി പൂർണമായും അടക്കുകയും ചെയ്തു.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 5 ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.തൃശൂർ ജില്ലയിൽ ഇന്ന് ആകെ ഏഴു പേർക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് തൃശൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 143 ആയി ഉയർന്നു.ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നത് 12,594 പേരാണ്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേർ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു.
Discussion about this post