ഇസ്ലാമബാദ് : ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടു പോയത് പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ്.ഇന്ന് രാവിലെയാണ് ഇസ്ലാമാബാദിൽ ജോലി ചെയ്തിരുന്ന രണ്ടു ജൂനിയർ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗങ്ങളെ കാണാതായത്.ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇതുവരെയും തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് റിപ്പബ്ലിക് ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്ലാമാബാദിൽ ഉള്ള ഇന്ത്യൻ എംബസി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.കാര്യമാത്ര പ്രസക്തമായ ഒരു റിപ്പോർട്ട് ഡൽഹിയിലേക്കും അയച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.കുറച്ചു ദിവസങ്ങൾക്കു മുമ്പ് രണ്ട് ഹൈക്കമ്മീഷൻ അംഗങ്ങളെ വസതിയിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി ഐ.എസ്.ഐ അംഗങ്ങൾ ആക്രമിച്ചിരുന്നു.ഇതിനു തൊട്ടു പിറകെയാണ് ഇപ്പോഴീ സംഭവം നടക്കുന്നത്.
Discussion about this post