ജൽഗാവോൺ : മഹാരാഷ്ട്രയിലെ ജൽഗാവോണിലുള്ള ഡോ.ഉല്ലാസ് പാട്ടീൽ മെഡിക്കൽ കോളേജിലെ എമർജൻസി വാർഡിലേക്ക് മഴവെള്ളം ഇരച്ചുകയറി. ഇതേ തുടർന്ന് എമർജൻസി വാർഡിൽ ഉണ്ടായിരുന്ന എട്ടോളം രോഗികളെ സുരക്ഷിതമായി മറ്റു വാർഡുകളിലേക്ക് മാറ്റി. മഴവെള്ളം ആശുപത്രിയിലേക്ക് കയറിയതിനെ തുടർന്ന് ആശുപത്രിയിലെ ഭൂരിഭാഗം സാധനസാമഗ്രികൾക്കും തകരാറ് സംഭവിച്ചുവെന്ന് ഡോ.പ്രമോദ് ബിരുദ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിൽ പെയ്ത ശക്തമായ മഴയാണ് ആശുപത്രിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണം.അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post