കൊച്ചി: സിപിഎം നേതാവ് സക്കീർ ഹുസൈനെതിരെ പാർട്ടി നടപടി. ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് നീക്കിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാർട്ടി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും സക്കീര്‍ ഹുസൈനെ തരംതാഴ്ത്തിയിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം സംസ്ഥാനസമിതി അനുമതി നല്കി.
പ്രളയ ഫണ്ട് തട്ടിപ്പ്, വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം തുടങ്ങിയതടക്കമുള്ള ആരോപണങ്ങള്‍ സക്കീര്‍ ഹുസൈനെതിരെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷനാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയത്.
Discussion about this post