ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംയുക്ത സേനയുടെ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ തുർക്ക്വാൻഗാം ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്ന വിവരം കിട്ടിയതിനെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്.
44 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവരടങ്ങിയ സംയുക്തസേന നടത്തിയ തെരച്ചിലിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ട് എ.കെ 47 തോക്കുകളും ഒരു ഇൻസാസ് റൈഫിളും ഏറ്റുമുട്ടൽ നടന്നടത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post