രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നുവെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തി ഇന്ത്യ.സർക്കാർ സ്പോൺസർ ചെയ്യുന്ന, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന മതപീഡനമാണ് ന്യൂനപക്ഷങ്ങളുടെ മേൽ പാകിസ്ഥാനിൽ നടക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.ഹിന്ദു, സിഖ്, ജൈന, ബുദ്ധമതസ്ഥരുടെ നേരെയുള്ള ക്രൂരമായ പെരുമാറ്റവും, ബലൂച് മേഖലയിലെ ജനങ്ങൾ നേരിടുന്ന ക്രൂരമായ സൈനിക പീഡനവും ഇന്ത്യ വേദിയിൽ ഉന്നയിച്ചു.
സുരക്ഷാ സമിതിയിലടക്കം കശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവൽക്കരിക്കാനുള്ള പാകിസ്ഥാന്റെ ആവേശവും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച് പാകിസ്ഥാൻ യുഎൻ മനുഷ്യാവകാശ സമിതിയെ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ തുറന്നടിച്ചു.
Discussion about this post