ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇന്ത്യയെ ആക്രമിക്കാനാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിന്റെ പ്രധാനമന്ത്രിയായ രാജ ഫാറൂഖ് ഹൈദർ.ലൈൻ ഓഫ് കൺട്രോളും പാക് അധിനിവേശ കശ്മീരിലുള്ള ഗ്രാമങ്ങളും സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ് ഫാറൂഖ് ഹൈദർ.ഇമ്രാൻ ഖാൻ മുൻകൈ എടുത്ത് ഇന്ത്യയെ ആക്രമിക്കാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കണമെന്നും പാകിസ്ഥാന്റെ സഹോദരീ-സഹോദരന്മാരെ സംരക്ഷിക്കുന്നതിനായി സൈന്യത്തെ ഇറക്കി ഇന്ത്യയെക്കെതിരെയുള്ള ആക്രമണം ഉടൻ ആരംഭിക്കണമെന്നും ഫാറൂഖ് ഹൈദർ കൂട്ടിച്ചേർത്തു.
ഇന്ത്യ പാക് അധിനിവേശ കശ്മീരിന്റെ കാലാവസ്ഥാ റിപ്പോർട്ടുകൾ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും,അതിനാൽ, പാകിസ്ഥാൻ ന്യൂഡൽഹിയുടെ കാലാവസ്ഥ റിപ്പോർട്ടുകൾ തങ്ങളുടേതെന്ന പോലെ അവതരിപ്പിക്കണമെന്ന് പാക് അധിനിവേശ കശ്മീരിന്റെ പ്രധാനമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇന്ത്യൻ കാലാവസ്ഥ വകുപ്പ് കാലാവസ്ഥാ പ്രവചനം നടത്തിയത് പാക് അധിനിവേശ കശ്മീരിനെ കൂടി ഉൾപ്പെടുത്തിയാണ്.ഇത് ചൂണ്ടിക്കാട്ടിയാണ് ഫാറൂഖ് ഹൈദർ പ്രതികരിച്ചത്.











