നൽഗൊണ്ട : ഒരേയൊരു മകന്റെ വിയോഗത്തിൽ ഹൃദയം തകർന്നു വിതുമ്പുമ്പോഴും ആ മാതാപിതാക്കളുടെ ശിരസ്സ് ഉയർന്നു തന്നെയിരുന്നു.ലഡാക്കിലെ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ ബിക്കമല്ല സന്തോഷ് കുമാറിന്റെ മാതാപിതാക്കൾ പറഞ്ഞത് മകൻ രാജ്യത്തിന്റെ അഭിമാനമാണെന്നാണ്.
“അവൻ ചെറുപ്പമായിരുന്നു, ഞങ്ങളുടെ ഒരേയൊരു മകനും.അവന്റെ മരണത്തിൽ ദുഃഖമുണ്ട്. പക്ഷേ ജനിച്ച നാടിനു വേണ്ടിയാണ് അവൻ ജീവൻ നൽകിയത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു” എന്നാണ് അക്ഷോഭ്യരായി സന്തോഷിനെ മാതാപിതാക്കൾ പറഞ്ഞത്. സൈനിക സ്കൂളിൽ വിദ്യാഭ്യാസം കഴിഞ്ഞ സന്തോഷ് കുമാർ നേരെ സൈന്യത്തിൽ ചേർന്നു.നന്നേ ചെറുപ്പത്തിൽ തന്നെ മികച്ച പ്രകടനം കൊണ്ട് കേണൽ പദവിയിലെത്തിയ അദ്ദേഹം ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ നേടി ജോയിൻ ചെയ്യാനിരിക്കുകയായിരുന്നു.ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.











Discussion about this post