കോട്ടയം : കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ ജോസ്, ഗോപു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കഞ്ചാവ്, കോട്ടയത്ത് വിതരണം നടത്തണമെന്ന ലക്ഷ്യത്തോടെ കടത്തി കൊണ്ട് വന്നതെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് മുഴുവൻ പോലീസും കോവിഡ് വ്യാപനം തടയാനുള്ള നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ലഹരി മരുന്നുകളുടെ കടത്ത് കൂടുതൽ ശക്തമായിട്ടുണ്ട്.ഇത് കണ്ടെത്തിയതിനെ തുടർന്ന് പോലീസും എക്സൈസും പരിശോധന കർശനമാക്കി.












