തിരുവനന്തപുരം : കേരളത്തിലേക്ക് കടക്കാൻ ഇനി കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ.സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമല്ല, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്നവർക്കും ഇനി മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പ്രവാസികൾക്ക് ഇരുട്ടടിയാവുകയാണ് വിദേശ നിന്ന് വരുന്ന എല്ലാ വിമാനങ്ങളിലെ യാത്രികർക്കും സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാരിന്റെ ആവശ്യം.രോഗമുള്ളവരും രോഗമില്ലാത്തവരും ഒരുമിച്ച് വരുമ്പോഴുള്ള രോഗവ്യാപനം സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നാണ് സംസ്ഥാന സർക്കാർ വെളിപ്പെടുത്തുന്നത്.
Discussion about this post