പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെഎസ് ചിത്ര. സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഒരു ഫയൽചിത്രം പങ്കുവച്ചാണ് ചിത്ര, പിറന്നാൾ ആശംസകൾ നേർന്നത്.
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിന്റെ ശുഭകരമായ വേളയിൽ, നിങ്ങൾക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവ നേരുന്നു.
നിങ്ങളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും നമ്മുടെ രാഷ്ട്രത്തോടുള്ള അക്ഷീണ സമർപ്പണവും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് ശക്തിയും ജ്ഞാനവും ലഭിക്കട്ടെ.
ആദരവോടും പ്രാർത്ഥനയോടും കൂടി, എന്നാണ് കെഎസ് ചിത്ര കുറിച്ചത്.
നിരവധി ലോകനേതാക്കളാണ് മോദിയെ നേരിട്ട് വിളിച്ച് പിറന്നാൾ ആശംസകളറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയ്ക്ക് ആശംസയറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ഫോൺ സംഭാഷണം അവസാനിച്ചത്.
Discussion about this post